ഓണ്‍ അറൈവല്‍ വിസയ്ക്ക് അനുമതി നൽകിയതോടെ പറക്കാൻ തയ്യാറായി പ്രവാസികൾ; കേട്ടതൊടെ ചാടിപ്പുറപ്പെടരുത്! ഖത്തറിലെത്തുന്ന യാത്രക്കാര്‍ 5000 റിയാലോ തത്തുല്യമായ തുകയോ അക്കൗണ്ടിലോ, കൈയില്‍ കരുതണമെന്ന് നിര്‍ദേശം, ഓണ്‍അറൈവല്‍ വിസയിൽ എത്തുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക

പ്രവാസികൾക്ക് ആശ്വാസം നൽകിക്കൊണ്ടാണ് ഖത്തറിന്റെ പ്രഖ്യാപനം വന്നത്. ഓണ്‍ അറൈവല്‍ വിസയ്ക്ക് അനുമതി നൽകിയതോടെ പറക്കാൻ തയ്യാറായിരിക്കുകയാണ് പ്രവാസികൾ. എന്നാൽ കേട്ടതൊടെ ചാടിപ്പുറപ്പെടരുത്. ഒരു ചെറിയ പിഴവ് മതി, അതെ വിമാനത്തിൽ നാട്ടിൽ തിരിച്ചെത്താൻ. അത്തരത്തിൽ ഒരു മുന്നറിയിപ്പാണ് നൽകുന്നത്.
ഓണ്‍ അറൈവല്‍ വിസ വഴി ഖത്തറിലെത്തുന്ന യാത്രക്കാര്‍ 5000 റിയാലോ തത്തുല്യമായ തുകയോ അക്കൗണ്ടിലോ, കൈയില്‍ കരുതണമെന്ന് നിര്‍ദേശം നൽകുകയാണ് അധികൃതർ. ഇത്തരം യാത്രക്കാര്‍ക്ക് നേരത്തെ തന്നെയുള്ള നിര്‍ദേശം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ കര്‍ശനമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച കേരളത്തില്‍ നിന്നെത്തിയ 20 ഓളം യാത്രക്കാര്‍ ഹമദ് വിമാനത്താവളത്തില്‍ പരിശോധനയില്‍ കുടുങ്ങിയിരുന്നു. ഇത് അവർത്തിക്കാതിരിക്കാനാണ് ഇത്തരത്തിൽ മുൻകരുതൽ നിർദ്ദേശം നൽകുന്നത്.
5000 ഖത്തര്‍ റിയാലോ, അല്ലെങ്കില്‍ തുല്യമായ ഇന്ത്യന്‍ രൂപയോ അക്കൗണ്ടില്‍ ഉണ്ടായിരിക്കണമെന്നാണ് ഓണ്‍ അറൈവല്‍ വിസക്കാര്‍ക്കുള്ള പ്രധാന ഉപാധി എന്നത്. പുതിയ യാത്രാ നയത്തിനു പിന്നാലെ, ഈ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി നിരവധി യാത്രക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലെത്തിയെങ്കിലും വിമാനത്താവളത്തില്‍ ഇവര്‍ ആരും തന്നെ ഈ പരിശോധന നേരിട്ടിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം എത്തിയവര്‍ റാന്‍ഡം പരിശോധനയില്‍ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
ആയതിനാൽ തന്നെ നിശ്ചിത തുകയുള്ള അകൗണ്ടിന്‍െറ ഇന്‍റര്‍നാഷണല്‍ ബാങ്ക് കാര്‍ഡ് യാത്രക്കാരന്‍െറ കൈവശം കരുതിയിരിക്കണം. അല്ലെങ്കില്‍ ഈ തുക കറന്‍സിയായി കൈയില്‍ കരുതിയാലും മതിയാകും. അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍, അതിന്‍െറ സ്റ്റേറ്റ്മെന്റ് കൈവശം കരുതിയാല്‍ മതിയെന്നും ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.
ഖത്തറില്‍ പുതിയ യാത്രാ നയം പ്രാബല്യത്തില്‍ വന്നതിനു ശേഷം സൗദിയിലേക്കുള്ള നിരവധി യാത്രക്കാരാണ് ദോഹയിലെത്തുന്നത്. റെഡ് ലിസ്റ്റിലുള്ള ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ളതിനാല്‍ ഖത്തറിലെത്തി 14 ദിവസം പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന പ്രതീക്ഷയിലാണ് ഇവർ ഈ മാർഗം സ്വീകരിച്ചുപോരുന്നത്.
ഇതിനായി ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട്, റിട്ടേണ്‍ വിമാന ടിക്കറ്റ്, ഖത്തര്‍ സന്ദര്‍ശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടല്‍ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്‍െറ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ്, കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ ഓണ്‍ അറൈവല്‍ യാത്രക്കാര്‍ കരുതിയിരിക്കണം. വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂര്‍ മുമ്ബായി ഇഹ്തിറാസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി ലഭിച്ചലേ വിമാനത്തില്‍ കയറാന്‍ സാധിക്കുകയുള്ളു.
അതേസമയം കോവിഡ് കാലത്തിന് മുമ്പ് ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ ആരംഭിച്ചപ്പോള്‍ തന്നെ നിശ്ചിത തുക അക്കൗണ്ടില്‍ വേണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഖത്തറില്‍കഴിയുന്നത്ര ദിവസത്തെ ചിലവുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും പൈസയില്ലാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സിസ്റ്റം നേരത്തെ നിലനിന്നിരുന്നത്.
https://www.facebook.com/Malayalivartha


























