മൂന്ന് മാസം പിന്നിട്ടു; സർവീസുകൾക്കായുള്ള കാത്തിരിപ്പിൽ പ്രവാസികൾ! ആഗസ്റ്റ് ആദ്യ വാരത്തിലെങ്കിലും സർവിസ് തുടങ്ങുമെന്ന പ്രതീക്ഷ കൈവിടാതെ അവർ, യാത്രവിലക്ക് നീക്കാൻ ഇന്ത്യൻ അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നും പ്രവാസികൾ

കൊറോണ വ്യാപനം രണ്ടാം തരംഗം പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം പിന്നിടുകയാണ്. ഏപ്രിൽ 24ന് ഏർപ്പെടുത്തിയ വിലക്ക് എന്ന് അവസാനിക്കുമെന്നറിയാതെ അനിശ്ചിതാവസ്ഥയിൽ കഴിയുകയാണ് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ. ആഗസ്റ്റ് ആദ്യ വാരത്തിലെങ്കിലും സർവിസ് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഇവർ. അർമീനിയ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ വഴി ചിലർ യു.എ.ഇയിൽ എത്തിയെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും നാട്ടിൽ തന്നെയാണ് തുടരുന്നത്. ഖത്തർ ഓൺ അറൈവൽ വിസ അനുവദിച്ചതോടെ ഈ വഴിയാണ് ഭൂരിപക്ഷവും ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഇത്തരത്തിൽ അവധിക്ക് നാട്ടിേലക്കു മടങ്ങിയ പ്രവാസികളാണ് കുടുങ്ങിയവരിൽ അധികവും. മേയ് അഞ്ച് വരെയാണ് ആദ്യം വിലക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് പിന്നീട് പത്തു ദിവസം കൂടി നീട്ടുകയാണ് ചെയ്തത്. അതിനു ശേഷം അനിശ്ചിതമായി നീട്ടുകയായിരുന്നു. ഇതിനിടെ, യു.എ.ഇയിൽ എത്തുന്ന ഇന്ത്യക്കാർക്ക് ജൂൺ 23 മുതൽ വാക്സിൻ നിർബന്ധമാണെന്ന് അറിയിച്ചതോടെ പ്രവാസികൾക്ക് വലിയ പ്രതീക്ഷയായി.
വാക്സിനെടുത്തിട്ടാണെങ്കിലും യു.എ.ഇയിലേക്ക് വരാമല്ലോ എന്ന ആശ്വാസത്തിലായിരുന്നു പലരും. 23 മുതൽ സർവിസ് തുടങ്ങുമെന്ന് എമിറേറ്റ്സും എയർ ഇന്ത്യയും പ്രഖ്യാപിച്ചതോടെ പ്രതീക്ഷകൾ വാനോളമുയരുകയുണ്ടായി. ചിലർ ടിക്കറ്റ് പോലും ബുക്ക് ചെയ്തു. എയർലൈനുകൾ സർവിസ് ഷെഡ്യൂൾ പുറത്തിറക്കിയിരുന്നു.
പക്ഷെ, 23 കഴിഞ്ഞിട്ടും വിമാനം പറന്ന് തുടങ്ങിയിരുന്നില്ല. ജൂൺ 30 വരെ സർവിസ് ഉണ്ടാവില്ലെന്നായിരുന്നു എയർലൈനുകളുടെ അടുത്ത പ്രഖ്യാപനം എന്നത്. ഇത്തരത്തിൽ തീയതികൾ പലകുറി മാറിയെങ്കിലും സർവിസ് ഇതുവരെ തുടങ്ങിയിട്ടില്ല. ജൂലൈ 28 വരെ സർവിസ് ഉണ്ടാവില്ലെന്നാണ് എമിറേറ്റ്സ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. 31 വരെ സർവിസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദും അറിയിച്ചിരിക്കുന്നു.
അതോടൊപ്പം തന്നെ യാത്രവിലക്ക് നീക്കാൻ ഇന്ത്യൻ അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നും പ്രവാസികൾ ആരോപിക്കുകയുണ്ടായി. യു.എ.ഇ അധികൃതരുമായി ചർച്ച നടത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും ഉള്ളത്. എന്നാൽ മറ്റൊരു രാജ്യത്തിെൻറ നയതന്ത്ര വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെങ്കിലും കേന്ദ്രസർക്കാർ ശ്രമങ്ങൾ പോലും നടത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. മറ്റ് രാജ്യങ്ങൾ വഴി വരുന്നതിന് ലക്ഷം രൂപയുടെ മുകളിലാണ് പാക്കേജ് നിരക്ക് ഉള്ളത്. ഇത്രയും വലിയ തുക മുടക്കി മറ്റ് രാജ്യങ്ങളിലെത്തുേമ്പാൾ അവർക്കും വിലക്കേർപ്പെടുത്തുമോ എന്ന ഭയവും പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ കഴിയുന്നവരാണ് ഏറെയും നാട്ടിൽ തുടരുന്നത്.
അതേസമയം രണ്ട് മാസമായി പലർക്കും ശമ്പളമില്ല. ഏത് നിമിഷവും തിരിച്ചു പോകേണ്ടിവരുമെന്നതിനാൽ മറ്റ് ജോലിക്കും കയറാൻ കഴിയുന്നില്ല. വായ്പ തിരിച്ചടവുകൾ മുടങ്ങി. ഏക ആശ്രയമായ ഗൾഫിലെ ശമ്പളം നിലച്ച അവസ്ഥയാണ്. ഇനിയും വൈകിയാൽ സ്ഥാപനം മറ്റാരെയെങ്കിലും നിയമിക്കുമെന്ന ഭയവും അവർക്കുണ്ട്. പ്രിയപ്പെട്ടവരിൽ നിന്നകന്ന് കഴിയുന്നവരുമുണ്ട്. മക്കളും രക്ഷിതാക്കളും നാട്ടിൽ കുടുങ്ങിയവരും നിരവധിയാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് യാത്രവിലക്ക് മാറാൻ കാത്തു നിൽക്കുകയാണവർ.
https://www.facebook.com/Malayalivartha


























