പ്രവാസികൾ ഇനി സൂക്ഷിച്ചാൽ ദുഖിക്കേണ്ട! യു എ ഇയില്‍ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വ്യാജമായതൊന്നും പ്രചരിപ്പിക്കരുതേ, 200,000 ദിര്‍ഹം വരെ പിഴ ശിക്ഷ കുത്തനെ ഉയര്‍ത്തി; നിരവധി നിയമങ്ങള്‍ പരിഷ്‌കരിച്ചു

സൈബർ നിയമങ്ങളിൽ ശ്കതമായ രീതിയിൽ ഭേദഗതി നടത്തി യു എ ഇ. പുതിയ സൈബര്‍ ക്രൈം നിയമപ്രകാരം വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയോ ഓണ്‍ലൈനില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പുനല്കുമെന്നു പറഞ്ഞിരിക്കുകയാണ്.
വ്യാജ ഇമെയിലോ വെബ്‌സൈറ്റോ അക്കൗണ്ടോ ഉപയോഗിച്ച് ഓണ്‍ലൈനായി ആള്‍മാറാട്ടം നടത്തുന്നത് 50,000 ദിര്‍ഹത്തില്‍ കുറയാത്തതും 200,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയോ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.
2022ജനുവരി രണ്ട്ത്മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരൻ പോകുന്നത്. ഇതിനായി 2012 ലെ ഫെഡറല്‍ നിയമത്തില്‍ നിരവധി ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഓണ്‍ലൈനിലൂടെ ഒരു ഉല്‍പ്പന്നത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ, കൃത്യമല്ലാത്ത ഡാറ്റയോ പോസ്റ്റ് ചെയ്താല്‍ 20,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും. പെര്‍മിറ്റ് എടുക്കാതെ ഓണ്‍ലൈന്‍ സര്‍വേകളും വോട്ടെടുപ്പുകളും നടത്തുന്നതും ജയില്‍ ശിക്ഷയോ 100,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും പിഴയോ ലഭിക്കുന്ന കുറ്റമാണ്.
ശനിയാഴ്ച പ്രഖ്യാപിച്ച ഏറ്റവും വലിയ നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിയമം. നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യ കമ്പനികള്‍, റസിഡന്‍സി, ഓണ്‍ലൈന്‍ സുരക്ഷ, സാമൂഹിക കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളുടെ നിയമനിര്‍മ്മാണ ഘടന വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 40 നിയമങ്ങള്‍ മാറ്റുമെന്ന് യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























