കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈറ്റ്; സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍നില 50 ശതമാനത്തില്‍ കൂടരുതെന്ന് നിർദ്ദേശം, പൂര്‍ണമായി വാക്‌സിന്‍ എടുത്തവരാണെങ്കില്‍ മാത്രമേ ജോലിക്ക് ഹാജരാവാന്‍ അധികൃതർ, നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ

ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തില്‍ കുവൈറ്റ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍നില 50 ശതമാനത്തില്‍ കൂടരുതെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന് എന്നത്.
ഈ പരിധി ലംഘിക്കാത്ത രീതിയില്‍ തന്നെ ഓരോ സ്ഥാപനവും ആവശ്യമായ ജീവനക്കാരുടെ എണ്ണം നിശ്ചയിച്ചു നല്‍കേണ്ടതാണെന്നും മന്ത്രിസഭാ യോഗം അറിയിക്കുകയുണ്ടായി. ഈ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി സിവില്‍ സര്‍വീസ് ബ്യൂറോയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഇതുകൂടാതെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് ജനുവരി 12 അതായത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. സമാനമായ രീതിയില്‍ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അധികൃതര്‍ നിർദ്ദേശം നൽകിയിരിക്കുകയാണ്. വ്യാപാരവും ബിസിനസും മുന്നോട്ടുകൊണ്ടു പോവാന്‍ അനിവാര്യമായി വരുന്നത്ര ജീവനക്കാര്‍ മാത്രമേ ഓഫീസുകളില്‍ ഹാജരാവാന്‍ പാടുള്ളൂ. ന
ഴ്‌സറികള്‍, ചില്‍ഡ്രന്‍സ് ക്ലബ്ബുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തവരാണെങ്കില്‍ മാത്രമേ ജോലിക്ക് ഹാജരാവാന്‍ പാടുള്ളൂ എന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുകയും വേണം.
അതേസംയമ വ്യാപാര സ്ഥാപനങ്ങളിലെ ആഭ്യന്തര യോഗങ്ങള്‍, ബിസിനസ് കോണ്‍ഫറന്‍സുകള്‍ തുടങ്ങിയ പരിപാടികള്‍ നേരിട്ട് ഒരു കാരണവശാലും സംഘടിപ്പിക്കാന്‍ പാടുള്ളതല്ല. പകരം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളെ ഉപയോഗപ്പെടുത്തേണ്ടതാണ്. ഇതും ഇന്നുമുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാല്‍ ഏതു വരെയാണ് നിയന്ത്രണങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരും സന്ദര്‍ശകരും പൂര്‍ണമായും വാക്‌സിന്‍ എടുത്തവരായിരിക്കണമെന്നും നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണമെന്ന് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയും വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























