യാത്ര നാട്ടിലേക്കാണെങ്കിൽ അല്പം കടുക്കും; സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ ക്വാറന്റീൻ തുടങ്ങി, യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റിവ് ഫലം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം, കൂടുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ

വിദേശത്തുനിന്നെത്തുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ ക്വാറന്റീൻ തുടങ്ങിയിരിക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങളെ ലോ റിസ്ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും ഏവർക്കും ക്വാറന്റീൻ ബാധകമാണ്. കർശന നിർദ്ദേശങ്ങൾ നൽകുമ്പോഴും പ്രവാസികളിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈയൊരു സാഹചര്യത്തിൽ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കൃത്യമായി തന്നെ പാലിക്കേണ്ടതാണ്. ചൊവ്വാഴ്ച മുതലാണ് പ്രാബല്യത്തിൽ നിയന്ത്രണങ്ങൾ വന്നത്.
ഇതുപ്രകാരം ഏഴ് ദിവസം ക്വാറന്റീന് ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയർസുവിധയിൽ അപ്ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ നാട്ടിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. യാത്രക്ക് മുമ്പ് സെൽഫ് ഡിക്ലറേഷൻ ഫോം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം. www.newdelhiairport.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണം. ഇതിന്റെ കോപ്പി കൈയിൽ കരുതണം (മൊബൈലിൽ കാണിച്ചാൽ പോര). അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല
അതോടൊപ്പം തന്നെ നാട്ടിലെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയാണ് നടത്തുന്നത്. രണ്ട് ശതമാനം യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കുന്നതാണ്. എയർലൈനുകളാണ് ഇവരുടെ ലിസ്റ്റ് തയാറാക്കുന്നത്. അതിൽ ചിലപ്പോൾ നിങ്ങളുമുണ്ടാകുന്നതായിരിക്കും. എന്നാൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല. എല്ലാ യാത്രക്കാരും ഏഴുദിവസം ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം ആർ.ടി.പി.സി.ആർ എടുത്ത ശേഷം എയർ സുവിധയിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
നെഗറ്റിവാകുന്നവർ ഏഴുദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം എന്നും നിർദ്ദേശത്തിൽ പറയുകയുണ്ടായി. പോസിറ്റിവാകുന്നവർ ഐസൊലേഷനിൽ കഴിയണം. ഇവരുടെ റിസൽട്ട് കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയക്കും. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുവരുന്ന എല്ലാ യാത്രക്കാരും. നാട്ടിലെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതാണ്. ഗൾഫ് രാജ്യങ്ങളൊന്നും ഹൈ റിസ്ക് പട്ടികയിൽ ഇല്ല. കടൽമാർഗവും കരമാർഗവും എത്തുന്നവർക്കും ഈ നിർദേശങ്ങൾ ബാധകമായിരിക്കും.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ആഴ്ചയെക്കാള്‍ ഈ ആഴ്ചയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടുതലായി കോവിഡ് ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കോവിഡിനും നോണ്‍ കോവിഡിനും വേണ്ടിയുള്ള ആശുപത്രി കിടക്കകള്‍, ഐസിയു, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ പ്ലാന്റുകള്‍, മരുന്നുകളുടെ ലഭ്യത എന്നിവ വിലയിരുത്തി. എല്ലാ ജില്ലകളിലും കേസുകളുടെ എണ്ണം കൂടുന്നുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍. എല്ലാവരും വളരെ ജാഗ്രതയോടെ ഇടപെടാന്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയുള്ള ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. എല്ലാ യോഗങ്ങളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തേണ്ടതാണ്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 13 കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചിട്ടുണ്ട്. 416.63 മെട്രിക് ടണ്‍ ഓക്സിജനാണ് സംസ്ഥാനത്ത് ഉത്പാദിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പരിശോധനയാണ് നടത്തുന്നത്.
പ്രായമുള്ളവര്‍, മറ്റനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗമുള്ളവര്‍ക്കുള്ള മരുന്നുകള്‍ വീടുകളിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന് വേണ്ടി അവര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തേണ്ടതില്ല. അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണം.
https://www.facebook.com/Malayalivartha


























