അബുദാബിയോ ദുബായിയോ? യാത്ര എവിടേക്കെണെങ്കിലും നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം എന്ന് യുഎഇ, പല രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് അവരുടെ വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്ര അവസാനിപ്പിക്കേണ്ട സാഹചര്യം, ആശങ്കകൾ ഒഴിവാക്കാൻ ഇത് അറിഞ്ഞിരിക്കണം

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായി യാത്രാ നിയന്ത്രങ്ങളും നിർദ്ദേശങ്ങളും സ്വദേശികൾക്കും വിദേശികൾക്കും നൽകാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. കൂടുതൽപേരും യാത്ര ചെയ്യുന്ന യുഎഇയാണ് പുതിയ നിബന്ധനകൾ നൽകിയിരിക്കുന്നത്.
പലരും അവധിക്കാല യാത്രക്കായും ബന്ധുക്കളെ കാണാനും ദുബായിലേക്കും അബുദാബിയിലേക്കും വരുന്നവരുണ്ട്. പല രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് അവരുടെ വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്ര അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. കാരണംപലർക്കും യാത്ര നിയന്ത്രണങ്ങൾ അറിയില്ലായിരുന്നു എന്നത് തന്നെയാണ്. യാത്ര നിയന്ത്രണങ്ങൾ വിദേശിയായാലും സ്വദേശിയായും ഒരു പോലെയാണെന്നാണ് യുഎഇ വ്യക്തമാക്കുന്നത്.
നിങ്ങളുടെ യാത്ര ദുബായിലേക്കാണ് എങ്കിൽ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെയാണ്....
1. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ഹാജരാക്കണം. ഹോം ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തിയതിന്റെ പരിശോധനാ ഫലം ഹാജറാക്കിയാൽ സ്വീകരിക്കില്ല. മറ്റു രാജ്യങ്ങളിൽ നിന്ന് ദുബായിലെ എല്ലാ എമിറേറ്റികളിലേക്കും യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
2.12 വയസിന് താഴെയുള്ളവരും ഗുരുതരവുമായ വൈകല്യമുള്ള യാത്രക്കാരും പിസിആർ പരിശോധന നടത്തേണ്ടതില്ല.
3. ദുബായ് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനക്ക് വിധേയമാകണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീൻ കഴിയണം. ദുബായ് ഹെൽത്ത് അതോറിറ്റി നൽക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ശക്തമായി പാലിക്കണം. കൂടാതെ ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേസ്റ്റോറിൽ നിന്നോ Covid‑19 — DXB സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യണം. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
അബുദാബിയിലേക്കാണ് യാത്ര എങ്കിൽ ഇത് ശ്രദ്ധിക്കുക...
1. ദുബായിലേക്ക് യാത്ര പുറപ്പെടുന്നത് പോലെ തന്നെയാണ് അബുദാബിയിലേക്കും യാത്ര പുറപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ടത്. 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ഹാജരാക്കണം.
2. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും അബുദാബി വിമാനത്താവളത്തിൽ എത്തുമ്പോൾ കൊവിഡ് പരിശോധന നടത്തണം. രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. പോസിറ്റീവ് ആയവർക്ക് മാത്രമേ ക്വാറന്റൈൻ ആവശ്യമുള്ളു. എന്നാൽ അബുദാബിയുടെ ഗ്രീൻ ലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നാണ് പോകുന്നത് എങ്കിൽ രാജ്യത്ത് എത്തി നാലാം ദിവസവും എട്ടാം ദിവസവും വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം
3. വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ എയർപോർട്ടിൽ എത്തുമ്പോൾ തന്നെ പരിശോധനയ്ക്ക് വിധേയരാകണം. തുടർന്ന് പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണം. ഒൻപതാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം
4. രാജ്യത്ത് എത്തുമ്പോൾ നടത്തുന്ന പിസിആർ പരിശോധന സൗജന്യമാണ്. വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ ഒമ്പതാം ദിവസം നടത്തുന്ന പരിശോധനകളും അല്ലാതെ നടത്തുന്ന പരിശോധനകളും സേഹ സ്ക്രീനിംഗ് സെന്ററുകളിൽ സൗജന്യമായി ചെയ്യാം. അല്ലെങ്കിൽ പുറത്തു നിന്നും 50 ദിർഹം ചെലവാക്കി നടത്താവുന്നത് ആണ്.
https://www.facebook.com/Malayalivartha


























