ബഹ്‌റൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഹാശാ ആഴ്ച ആരാധനകളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ നടത്തി
ദുഖവെള്ളിയിൽ ആത്മീയതയോടെ പ്രവാസി സമൂഹം. ബഹ്‌റൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഹാശാ ആഴ്ച ആരാധനകളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ നടത്തിയിരിക്കുകയാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ സിനഡ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, സഹ വികാരി റവ ഫാദര്‍ സുനില്‍ കുര്യന്‍ ബേബി എന്നിവരുടെ സഹ കാര്‍മികത്വത്തിലുമാണ് ശുശ്രൂഷകള്‍ നടന്നിരുന്നത്. സിഞ്ച് അല്‍ അഹലി ക്ലബ്ബില്‍ വച്ച് രാവിലെ എട്ടു മണിക്ക് ആരംഭിച്ച ആരാധനയില്‍ നിരവധിപ്പേര്‍ പങ്കെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























