ഒമാനില്‍ മൊത്തം ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളില്‍ കുറവ്; 2022 ഫെബ്രുവരി അവസാനം വരെ കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയത് 30.4 ശതമാനത്തിന്റെ കുറവ്, കണക്ക് പുറത്തുവിട്ട് അധികൃതർ
ഒമാനില്‍ മൊത്തം ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളില്‍ കുറവ് രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 2022 ഫെബ്രുവരി അവസാനം വരെ കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ തന്നെ 30.4 ശതമാനത്തിന്റെ കുറവ് ഉണ്ടായതായതാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത് തന്നെ.
ലഭ്യമാകുന്ന വിവരം അനുസരിച്ച് കാറിലുപയോഗിക്കുന്ന എം91 ഇന്ധനം കഴിഞ്ഞ വര്‍ഷം 1,676,700 ബാരലായിരുന്നു രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരി വരെ അത് 7.1 ശതമാനം കുറഞ്ഞ് 1,558,200 ബാരലായി മാറിയിട്ടുണ്ട്. ഇതില്‍ 1,824 ബാരലാണ് വില്‍പ്പന മാത്രം നടന്നത്. പ്രീമിയം ഇന്ധനമായ എം95ന്റെ ഉത്പാദനത്തില്‍ തന്നെ 35.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ വില്‍പ്പനയില്‍ 13.4 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതോടൊപ്പം തന്നെ ഡീസലിന്റെ ഉത്പാദനത്തിന്‍ 39.1 ശതമാനം കുറവുണ്ടായതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കച്ചവടത്തില്‍ ഒരു ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. കയറ്റുമതിയില്‍ 58 ശതമാനത്തിലേറെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി ജെറ്റ് ഇന്ധനത്തിന്റെ ഉത്പാദനത്തില്‍ 3.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം കച്ചവടം 71.5 ശതമാനം ഉയര്‍ന്നെങ്കിലും കയറ്റുമതി 18.4 ശതമാനം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























