പുതുതായി പുതുക്കിയ പാസ്‌പോര്‍ട്ട് ഇമ്യൂണ്‍ ആപ്ലിക്കേഷനില്‍ സ്വയമേ അപ്‌ഡേറ്റ് ആകും; 2022 ഏപ്രില്‍ 14 നോ അതിനു ശേഷമോ പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഈ നിയമത്തിന് വിധേയമായിരിക്കും, പുതിയ അറിയിപ്പുമായി കുവൈറ്റ്

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും പുതിയ നിർദ്ദേശവുമായി കുവൈറ്റ്. പുതുതായി പുതുക്കിയ പാസ്‌പോര്‍ട്ട് ഇമ്യൂണ്‍ ആപ്ലിക്കേഷനില്‍ സ്വയമേ അപ്‌ഡേറ്റ് ആകുമെന്ന് അറിയിച്ചിരിക്കുകയാണ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ തന്നെ കുവൈറ്റ് ഇമ്യൂണ്‍ ആപ്പില്‍ പുതിയ പാസ്‌പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകുന്നതായിരിക്കും. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, പാസ്‌പോര്‍ട്ടിന്റെ വാക്‌സിനേഷന്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയം ഓട്ടോമേറ്റഡ് സംവിധാനവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക.
അങ്ങനെ ഇരു മന്ത്രാലയങ്ങള്‍ വഴിയുള്ള ലിങ്ക് വഴിയാണ് സ്വയം അപ്‌ഡേറ്റ് ആകുന്നത്. 2022 ഏപ്രില്‍ 14 നോ അതിനു ശേഷമോ പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഈ നിയമത്തിന് വിധേയമായിരിക്കുന്നതാണ്. ഈ തിയതിക്ക് മുമ്പ് തന്നെ പാസ്‌പോര്‍ട്ട് പുതുക്കിയവര്‍ അവരുടെ പുതിയ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് ഇമ്മ്യൂണ്‍ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് മിഷ്‌റഫിലെ കുവൈറ്റ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിക്കേണ്ടതാണ്.
അതേസമയം, ഈദ് അവധിയ്ക്ക് മുമ്പ് കുവൈറ്റില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ കൊവിഡ് കേസുകള്‍ ഏറ്റവും താഴ്ന്ന നിലയിലായതിനാലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനമായിരിക്കുന്നത്. കൂടാതെ ആശുപത്രി വാര്‍ഡുകളിലോ തീവ്രപരിചരണ വിഭാഗങ്ങളിലോ ഉള്ള രോഗികള്‍ക്ക് പകരുന്ന രോഗബാധ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്തെ എപ്പിഡെമിയോളജിക്കല്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് കഴിഞ്ഞ ദിവസം 65 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവസാന കൊവിഡ് തരംഗത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത് എന്നാണ് അറിയാൻ കഴിയുന്നത്. 'രോഗബാധിതരായ രണ്ട് വ്യക്തികള്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഏഴ് പേര്‍ ആശുപത്രി വാര്‍ഡുകളില്‍ ചികിത്സയിലാണ്', എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























