ഇളവുകൾ എല്ലാം വെട്ടിക്കുറച്ച് ഗൾഫ് എയർലൈനുകൾ; നാട്ടിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂടിയതോടെ എല്ലാം മാറി, സൗജന്യ ബാഗേജ് പരിധി കുറച്ചും ഒന്നിലേറെ ബാഗുകൾ കൊണ്ടുവരുന്നവർക്ക് അധിക തുക നൽക്കേണ്ടി വരുന്ന പുതിയ നിയമം പ്രാബല്യത്തിൽ
കൊറോണ വ്യാപനത്തിന്റെ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ അന്താരാഷ്ട്ര യാത്രകൾ എല്ലാം തന്നെ പഴയ നിലയിൽ എത്തിയിരിക്കുകയാണ്. എന്നാൽ ഇതിനുപിന്നാലെ മറ്റുള്ള ഇളവുകൾ എല്ലാം തന്നെ എടുത്തുമാറ്റുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. നാട്ടിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂടിയതോടെയാണ് ഇത്തരത്തിൽ ഇളവ് മാറ്റിയിരിക്കുന്നത്. കൊറോണ നൽകിയ സാമ്പത്തിക പ്രതിസന്ധി മാറ്റാൻ പ്രവാസികളെ പിഴിഞ്ഞ കാഴ്ചയും നാം കണ്ടതാണ്. അതിനുപിന്നാലെയാണ് ഇത്തരത്തിൽ ഒരു വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്.
അതായത് സൗജന്യ ബാഗേജ് പരിധി കുറച്ചും ഒന്നിലേറെ ബാഗുകൾ കൊണ്ടുവരുന്നവർക്ക് അധിക തുക നൽക്കേണ്ടി വരുന്ന പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഗൾഫ് എയർലൈനുകൾ. ഇത് യാത്രക്കാരെ വളരെ അധികം ആശങ്കയിലാക്കിയിരിക്കുകയാണ്. അന്തരാഷ്ട്ര വിപണിയിൽ ഉണ്ടായ ഇന്ധനവില വർധന കാരണമാണ് യാത്രക്കാർക്ക് ഇരുട്ടടി നേരിടുന്ന തീരുമാനം ഗൾഫ് എയർലൈനുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഗൾഫ് എയർലൈനുകൾ ലഗേജ് നിയമം കടുപ്പിക്കുന്നതോടെ തന്നെ ദുരിതത്തിലാകുന്നത് പാവപ്പെട്ട പ്രവാസികൾ ആണ്.
അതോടൊപ്പം തന്നെ ബാഗേജില്ലാതെ, ബാഗേജോടു കൂടി, അധിക ബാഗേജ് തുടങ്ങി വിവിധ പാക്കേജുകൾ ആണ് ഇപ്പോൾ എയർലെെനുകൾ യാത്രക്കാർക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ ഇക്കണോമി ക്ലാസിൽ ആണ് യാത്ര ചെയ്യുന്നത് എങ്കിൽ തന്നെ 30 കിലോഗ്രാം ഫ്രീ ബാഗേജ് കൊണ്ട് പോകാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ അത് 25 കിലോയാക്കി കുറച്ചിരിക്കുകയാണ്. വിമാനക്കമ്പനികൾ അനുവദിച്ച ബാഗേജുകളിൽ കൂടുതൽ ഉണ്ടെങ്കിൽ അധികമുള്ള ഓരോന്നിനും 15–20 ദിർഹം വരെ അതായത് 311–414 രൂപ വരെ നൽകേണ്ടിവരും.
കൂടാതെ ഹാൻഡ് ബാഗേജിന് പുറമേ ലാപ്ടോപ്പും മറ്റു വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാമഗ്രികളും ഉള്ള ഒരു ബാഗ് കെെവശം വെക്കാമായിരുന്നു. എന്നാൽ ഇപ്പോൾ 7 കിലോയിൽ കൂടാൻ പാടില്ലെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. കെെയ്യിൽ കരുതിയിട്ടുള്ള ബാഗിൽ ഒരു കിലോ കൂടിയാലും അധിക തുക നൽകേണ്ടിവരും. എയർലൈനുകളും ബാഗേജ് നിയമം കർശനമാക്കിയിട്ടുള്ള കാര്യം ടിക്കറ്റ് എടുക്കുമ്പോൾ തന്നെ അധിക ബാഗേജ് കൊണ്ടുപോകുകയാണെങ്കിൽ നിരക്ക് കൂടുന്ന കാര്യം ടിക്കറ്റ് എടുക്കുമ്പോൾ തന്നെ എയർലെെൻസ് അധികൃതർ അറിയിക്കുന്നുമുണ്ട്.
അങ്ങനെ ഒന്നിലേറെ സീറ്റ് അതായത് ഡബിൾ സീറ്റ്, ട്രിപ്പിൾ സീറ്റ് ബുക്ക് ചെയ്ത് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാനും ചില എയർലൈനുകളിൽ സൗകര്യമുണ്ട്. ഇവ വിമാനത്താവള നിരക്കിനെക്കാൾ കുറവാണെന്നു മാത്രമല്ല എയർപോർട്ട് ചാർജ് ഒഴിവാകുകയും ചെയ്യുന്നതാണ്. ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ പെട്ടത് പ്രവാസികൾ തന്നെ എന്നതിൽ സംശയമില്ല. കൊറോണ മൂലം വര്ഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതിരുന്നവർ ഇപ്പോൾ യാത്രയ്ക്ക് തയ്യാറാകുമ്പോഴാണ് ബാഗേജ് നിയമം രു കടമ്പയായി വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























