ദുബായ് പോലീസിനോട് ഒന്നും നടക്കില്ല; സോളാർ പാനലുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 6.9 കോടി ദിർഹത്തിന്റെ ലഹരിവസ്തുക്കൾ കയ്യോടെ പിടികൂടി ദുബായ് പോലീസ്, താമസക്കാരായ പത്തുപേർ അറസ്റ്റിൽ
സുരക്ഷിതത്വം എന്നതിന് മുന്നിൽ യുഎഇ നിൽക്കുന്നതിന് കാരണം മറ്റൊന്നുമല്ല, പോലീസ് തന്നെയാണ്. കൃത്യനിർവഹണത്തിൽ വളരെ കൃത്യമായി തന്നെ ചെയ്യുന്നവരാണ്. ഇപ്പോഴിതാ സോളാർ പാനലുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 6.9 കോടി ദിർഹത്തിന്റെ ലഹരിവസ്തുക്കൾ ദുബായ് പോലീസ് പിടികൂടിയിരിക്കുകയാണ്. 1056 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ആണ് കണ്ടെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താമസക്കാരായ പത്തുപേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.
അങ്ങനെ വാണിജ്യാടിസ്ഥാനത്തിലുള്ള 264 സോളാർ പാനലുകൾക്കിടയിൽ പ്രത്യേകരീതിയിൽ സജ്ജീകരിച്ച ലഹരിവസ്തുക്കൾ ആന്റി നർകോട്ടിക്സ് വകുപ്പിന്റെ നേതൃത്വത്തിലാണ് കണ്ടെടുത്തിരിക്കുന്നത്. പൊതുജനങ്ങൾക്കും സമൂഹത്തിനും വെല്ലുവിളിയുയർത്തുന്ന ഇത്തരം പ്രവണതകൾക്കെതിേര ശക്തമായ സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നതെന്ന് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി ചൂണ്ടിണ്ടിക്കാണിച്ചു.
അതോടൊപ്പം തന്നെ വകുപ്പിന് ലഭിക്കുന്ന ചെറിയ സൂചനകൾപോലും സൂക്ഷ്മപരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. അത്തരത്തിൽ ഒന്നിൽനിന്നാണ് ഈ ലഹരിക്കടത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് തന്നെ. ലഹരിവസ്തുക്കൾ സമൂഹത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ കണ്ടെത്തി നിർവീര്യമാക്കാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വളരെ ശക്തമായ ശിക്ഷയാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha

























