കൃത്യസമയത്തിൽ എല്ലാം പ്രവാസികളുടെ അക്കൗണ്ടിൽ എത്തും! ഒമാനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രില്‍ മാസത്തെ ശമ്പളം 21-ാം തീയ്യതി നൽകണം എന്ന് അധികൃതർ; ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പ്രവാസികൾക്ക് വമ്പൻ ഓഫർ

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് യുഎഇ പ്രവാസികൾക്ക് നിർണായകമായ തീരുമാനം കൈകൊണ്ടത്. അതായത് പ്രവാസികൾക്ക് കൃത്യമായി കരീതിസമയത്ത് തന്നെ വേതനം നൽകണം എന്നതായിരുന്നു അത്. അങ്ങനെ പത്താം തിയതിയ്ക്ക് മുന്നേ തന്നെ ശമ്പളം അക്കൗണ്ടിൽ എത്തണം എന്നതാണ്. ഇപ്പോഴിതാ മറ്റൊരു ഗൾഫ് രാഷ്ട്രം കൂടി രംഗത്ത് എത്തിയിരിക്കുകയാണ്.
ഒമാനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രില്‍ മാസത്തെ ശമ്പളം 21-ാം തീയ്യതി നൽകണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. അടുത്ത് മാസം ഈദുല്‍ ഫിത്വര്‍ വരുന്നത് പ്രമാണിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത് എന്നാണ് സൂചന. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുന്നത് സംബന്ധിച്ച പ്രത്യേക സര്‍ക്കുലറും ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ 2003ലെ 35-ാം നമ്പര്‍ ഉത്തരവ് മുൻനിർത്തി നിയമത്തിൽ വന്ന തൊഴിൽ നിയമ പ്രകാരം ആണ് ഇത്തരമൊരു നിര്‍ദേശം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഈ നിയമം അനുസരിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതാണ്. ശമ്പളം വേഗത്തിൽ കിട്ടുന്നത് കൊണ്ട് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ഈദ് ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെട്ടുപ്പ് എടുക്കാൻ സാധിക്കുകയും ചെയ്യും. തൊഴില്‍ മന്ത്രാലയം ആണ് ഔദ്യോഗിക ട്വിറ്റര്‍ വവി ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച അറിയിപ്പും മന്ത്രാലയം നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ എട്ടു വിഭാഗം സാമ്പത്തിക ഇടപാടുകൾക്കാണ് ഒമാൻ ഇ പേമെൻറ് സംവിധാനം ഒമാൻ നിർബന്ധമാക്കിയിരിക്കുന്നത്. വ്യവസായ, നിക്ഷേപക, വാണിജ്യ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇ പേമെന്റ് നടത്താൻ സാധിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ അധികൃതർ ചെയ്തു തരുന്നതായിരിക്കും. വാണിജ്യ കേന്ദ്രങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകൾക്കും ഇ പേമെൻറ് നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ.
https://www.facebook.com/Malayalivartha

























