ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശിവത്കരണം കടുപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം കുവൈറ്റ് വിട്ടത് 40,000 ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍, കുവൈറ്റ് വിട്ട ഗാര്‍ഗിക തൊഴിലാളികളില്‍ 53 ശതമാനവും ഇന്ത്യക്കാർ, പുറത്ത് വരുന്ന കണക്കുകൾ ഞെട്ടിക്കുന്നത്....

ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. ഇതിനുപിന്നാലെ നിരവധി പ്രവാസികൾ നാടുകളിലേക്ക് മടങ്ങികഴിഞ്ഞു. ഇപ്പോഴിതാ ഏറെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം കുവൈറ്റ് വിട്ടത് 40,000 ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ എന്നാണ് പുതിയ കണക്ക് എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. കുവൈറ്റ് വിട്ട ഗാര്‍ഗിക തൊഴിലാളികളില്‍ 53 ശതമാനവും ഇന്ത്യക്കാരാണ്. 2020 ഡിസംബറില്‍ 3,19,300 ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ ഉണ്ടായിരുന്നതെങ്കില്‍ 2021 അവസാനമായപ്പോള്‍ ഇത് 2,79,,590 ആയി കുറഞ്ഞു.
അതോടൊപ്പം തന്നെ 2020 അവസാനം കുവൈറ്റില്‍ 6,68,600 ഗാര്‍ഹിക തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 42,360 വനിതാ തൊഴിലാളികളും 32,600 പുരുഷ തൊഴിലാളികളും കുവൈറ്റ് വിടുകയുണ്ടായി. ഇന്ത്യക്കാര്‍ക്ക് പുറമെ, ബംഗ്ലാദേശ്, ഫിലിപ്പിനോകള്‍ എന്നിവരും വലിയ രീതിയില്‍ കുവൈറ്റില്‍ നിന്ന് തിരികെ പോയിട്ടുമുണ്ട്.
അങ്ങനെ കോവിഡ് കാലത്ത് നിരവധി പേര്‍ മടങ്ങിയതാണ് കുത്തനെയുള്ള കുറവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ കുവൈറ്റില്‍ ഗാര്‍ഗഹിക തൊഴിലാളികളുടെ വലിയ കുറവ് ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. സ്വകാര്യമേഖലയില്‍ തന്നെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച തൗത്വീന്‍ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























