30 വര്‍ഷത്തിലേറെയായി സമൂസയും ലഘുഭക്ഷണങ്ങളും ഉണ്ടാക്കിയത് ടോയ്‌ലെറ്റില്‍; കണ്ടെത്തിയത് റമദാൻ നോമ്പ് ആചരിക്കുന്ന ഈ മാസത്തിൽ, പ്രവാസികളെ ഞെട്ടലിലാഴ്ത്തിൽ ആ സംഭവം സൗദി അറേബ്യയിൽ.... കയ്യോടെ തൂക്കിയെടുത്ത് അധികൃതർ....

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സമൂസയും ലഘുഭക്ഷണങ്ങളും ടോയ്‌ലെറ്റില്‍ ഉണ്ടാക്കിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടിയിരിക്കുകയാണ് അതികൃതർ . സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം നടന്നിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ജിദ്ദ മുനിസിപ്പാലിറ്റി 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചിരുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ സംഭവിച്ചത്.
അധികൃതർ നടത്തിയ റെയ്ഡിലൂടെ റെസ്‌റ്റോറന്റിലെ തന്നെ എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. ഇവരെല്ലാം തന്നെ താമസ നിയമങ്ങള്‍ ലംഘിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുമുണ്ട്. സൗദിയിലെ ഒഖാസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ശുചിമുറികളില്‍ വെച്ചാണ് റെസ്റ്റോറന്റ് ജീവനക്കാര്‍ ലഘുഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നത്.
ഇതിൽ ഇറച്ചി, ചിക്കന്‍, ചീസ് എന്നിവ ഉപയോഗിച്ചുള്ള ലഘുഭക്ഷണമാണ് പൊതുവെ ഉണ്ടാക്കിയിരുന്നത്. അവയില്‍ തന്നെ ചിലത് രണ്ട് വര്‍ഷത്തിലേറെ പഴക്കവുമുള്ളതായി കണ്ടെത്തിയിരുന്നു. സ്ഥലത്ത് നിരവധി പ്രാണികളെയും എലികളെയും കണ്ടെത്തിയിട്ടുമുണ്ട്. ഇത്തരത്തില്‍ നിരവധി അനധികൃത ഭക്ഷണശാലകള്‍ അടച്ചുപൂട്ടിയതായും ഒരു ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























