വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ; മുന്നറിയിപ്പ് നൽകി അബുദാബി മുൻസിപ്പാലിറ്റി

വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തും. ഈ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് അബുദാബി മുൻസിപ്പാലിറ്റി അധികൃതർ. ജനലുകൾക്കും ബാൽക്കണികൾക്കും പുറത്ത് വസ്ത്രങ്ങൾ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിക്കുകയുണ്ടായി.
ഈ വിഷയവുമായി ബന്ധപ്പെട്ട് നഗരത്തിലെ താമസക്കാർക്കായി അബുദാബി മുൻസിപ്പാലിറ്റി വെർച്വൽ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി.
ഇത്തരത്തിൽ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുമെന്ന് പരിപാടിയിൽ അധികൃതർ വ്യക്തമാക്കി. നിർദ്ദേശം അവഗണിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുന്നതായിരിക്കും.
https://www.facebook.com/Malayalivartha

























