തൊഴിൽ മേഖലയിൽ വമ്പൻ മാറ്റം! കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഇലക്ട്രോണിക് എൻട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം, ഏപ്രിൽ 25 തിങ്കളാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം

പുതിയ മാറ്റങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഇലക്ട്രോണിക് എൻട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചുകൊണ്ട് രംഗത്ത് എത്തി. കമ്പനി സേവനങ്ങൾക്കായുള്ള പോർട്ടൽ വഴിയാണ് ഇ-വിസ സേവനം ലഭ്യമാക്കുന്നത് തന്നെ. ഏപ്രിൽ 25 തിങ്കളാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിപ്പ് നൽകുകയും ചെയ്തു.
അതായത് മന്ത്രാലയത്തിന്‍റെ ഇ സർവീസ് പോർട്ടൽ വഴി കമ്പനികൾക്ക് പണമടച്ചു പ്രവേശന വിസക്ക് അപേക്ഷിക്കാവുന്നതാണ്. നേരത്തെ ഉണ്ടായിരുന്ന പേപ്പർ വിസ പ്രിന്‍റ് ചെയ്തു നൽകുന്ന രീതി നിർത്തലാക്കിയതായും അധികൃതർ ഇതോടൊപ്പം അറിയിച്ചു .
അതേസമയമ് താമസകാര്യ വകുപ്പ് , മാൻപവർ അതോറിറ്റി , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫോർമേഷൻ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരത്തിൽ പരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ ഇഗവേർണിംഗ് മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ വഴി ലഭ്യമാക്കാനുമുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണം എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha

























