തീര്‍ഥാടകര്‍ക്ക് മതിയായ സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയം; പത്ത് ഉംറ കമ്പനികള്‍ക്ക് 13,000 ഡോളര്‍ വീതം പിഴ ചുമത്തി സൗദി ഹജജ്, ഉംറ മന്ത്രാലയം
റമദാൻ നോമ്പ് പ്രചാരണത്തെ തുടർന്ന് സൗദിയിലേക്ക് യാത്രക്കാരുടെ ഒഴുക്ക് വർധിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഏവർക്കും കൃത്യമായ സേവനം നൽകുന്നതിൽ സൂക്ഷ്മതയോടെയാണ് ഏവരും മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ തീര്‍ഥാടകര്‍ക്ക് മതിയായ സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതിന് പത്ത് ഉംറ കമ്പനികള്‍ക്ക് സൗദി ഹജജ്, ഉംറ മന്ത്രാലയം 13,000 ഡോളര്‍ വീതം പിഴ ചുമത്തിയതായി റിപ്പോർട്ട്.
അതായത് അശ്രദ്ധ, ഗതാഗതം, പാര്‍പ്പിടം എന്നിവയുടെ കാര്യത്തില്‍ തീര്‍ഥാടകരോടുള്ള കടമകള്‍ നിറവേറ്റുന്നതിലെ വീഴ്ചകള്‍ക്കാണ് കമ്പനികള്‍ക്ക് പിഴ ചുമത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. ഏതെങ്കിലും ലംഘനങ്ങള്‍ തടയുന്നതിന് മന്ത്രാലയം പതിവ് പരിശോധനകള്‍ നടത്തുകയും എല്ലാ തീര്‍ഥാടന സേവന ദാതാക്കളെയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
കൂടാതെ സൗദിക്കു പുറത്തുനിന്നും അകത്തുനിന്നും യാത്ര ചെയ്യുന്ന ഏത് തീര്‍ഥാടകരായാലും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതിന് എല്ലാ തീര്‍ഥാടകരും ലൈസന്‍സുള്ള ഉംറ സേവന ദാതാക്കളെതന്നെ ആശ്രയിക്കണമെന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























