പെരുന്നാൾ അവധി; കുവെെറ്റിലെ വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം, പെരുന്നാൾ കഴിയുന്നത് വരെ ഈ കേന്ദ്രങ്ങൾ ആഴ്ചയിൽ ആറു ദിവസം പ്രവർത്തിക്കുമെന്ന് അധികൃതർ, ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക ഇങ്ങനെ....

പെരുന്നാൾ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പല കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിലും മാറ്റം വന്നിരിക്കുകയാണ്. ഇപ്പോഴിതാ കുവെെറ്റിലെ വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം. പെരുന്നാൾ കഴിയുന്നത് വരെ ഈ കേന്ദ്രങ്ങൾ ആഴ്ചയിൽ ആറു ദിവസം പ്രവർത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കുവെെറ്റ് ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ശനി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വെെകിട്ട് 5വരെ ആയിരിക്കും രാജ്യത്തെ മെഡിക്കൽ ടെസ്റ്റ് കേന്ദങ്ങൾ പ്രവർത്തിക്കുക എന്നാണ് സൂചന.
അതേസമയം ഇഖാമ നടപടികൾ ശരിയാക്കുന്നതിന്റെ ഭാഗമായി തന്നെ വിദേശികളുടെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പെരുന്നാൾ പ്രമാണിച്ച് കുവെെറ്റിൽ 9 ദിവസം ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയിലെ അവധിയും കൂട്ടി ഒരുമിച്ച് ഇത്രയും വലിയ അവധി ലഭിക്കുന്നതോടെ തന്നെ പലരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഉള്ളത്. ഇതിന് വേണ്ടി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ തന്നെ മെഡിക്കൽ ടെസ്റ്റ് കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരം ആണ് ഇപ്പോൾ എത്തിയിട്ടുള്ളത്.
കൂടാതെ സാധാരണ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 8 മണിക്കാണ് വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. വെെകുന്നേരം 5 വരെ പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നത്. എന്നാൽ ശനിയാഴ്ച പ്രവർത്തന സമയത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ആയിരിക്കും മെഡിക്കൽ ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പെരുന്നാൾ അവധിക്ക് ശേഷം മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളിൽ കൂടുതൽ പരിശോധസൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതോടെ തന്നെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് വലിയ രീതിയിൽ കുറക്കാൻ സഹായിക്കും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സബ്ഹാൻ സബാഹ് സേലം സബർബ് സെന്റർ, ശുവൈഖ്, , ജഹ്‌റ എന്നിവിടങ്ങളിലാണ് ഇഖാമ നടപടികളുടെ ഭാഗമായുള്ള വെെദ്യ പരിശോധനക്ക് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha

























