യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം; വിമാനക്കമ്പനിക്ക് പിഴ ചുമത്തി കുവൈറ്റ് പരമോന്നത കോടതി, രാജ്യത്തെ ഒരു സ്വകാര്യ വിമാനക്കമ്പനിക്കെതിരെ യാത്രക്കാരനായിരുന്ന വ്യക്തി നൽകിയ പരാതിയിൽ കോടതി നടപടി

യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തി വിമാനക്കമ്പനി. യാത്രക്കാരന്റെ പരാതിയ്ക്ക് പിന്നാലെ പിഴ ചുമത്തി കുവൈറ്റ് പരമോന്നത കോടതി. പരാതിക്കാരന് നഷ്ട പരിഹാരമായി 4,400 ദിനാര്‍ അതായത് 11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ രാജ്യത്തെ ഒരു സ്വകാര്യ വിമാനക്കമ്പനിക്കെതിരെ യാത്രക്കാരനായിരുന്ന വ്യക്തി നൽകിയ പരാതിയിലാണ് കോടതി ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മറ്റൊരു വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ദുബൈ വിമാനത്താവളത്തില്‍ ട്രാന്‍സിറ്റ് ചെയ്യന്നതിനിടെയാണ് ലഗേജ് എത്തിയിട്ടില്ലെന്ന് യാത്രക്കാരന്‍ തിരിച്ചറിഞ്ഞത്.
കൂടാതെ പരാതി വിമാനക്കമ്പനിയെ അറിയിച്ചെങ്കിലും അഞ്ച് ദിവസം വൈകിയാണ് ലഗേജ് തനിക്ക് ലഭിച്ചതെന്ന് യാത്രക്കാരന്‍ ആരോപിക്കുകയുണ്ടായി. ഇതു മൂലമുണ്ടായ മാനസിക, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പകരമായി നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ കോടതിയെ സമീപിച്ചതുപോലും. വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ കഴിഞ്ഞ ദിവസമാണ് കുവൈറ്റ് പരമോന്നത കോടതി ഈ കേസിൽ വിധി പറഞ്ഞത്.
https://www.facebook.com/Malayalivartha

























