Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറി മോഷണം; യുഎഇയിലെ റാസല്‍ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ രണ്ടു പ്രവാസികൾ അറസ്റ്റില്‍

18 SEPTEMBER 2022 03:22 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ റാസല്‍ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ആഫ്രിക്കന്‍ വംശജരാണ് പിടിയിലായത്. രാത്രികാലങ്ങളിലാണ് ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്.

ഓപ്പറേഷന്‍ റൂമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തന്നെ പിടികൂടാൻ കഴിഞ്ഞു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

അതേസമയം റിയാദിൽ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റ സെലിബ്രിറ്റിക്ക് സൗദി അറേബ്യയില്‍ 50,000 റിയാല്‍ പിഴ ചുമത്തുകയുണ്ടായി. സ്‌നാപ് ചാറ്റ് അക്കൗണ്ട് വഴി പ്രശസ്ത ബ്രാന്‍ഡ് കമ്പനികളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസിലാണ് സാമൂഹിക മാധ്യമതാരമായ സൗദി യുവാവ് അബ്ദുല്ല ഈദ് ആയിദ് അല്‍ഉതൈബിന് റിയാല്‍ അപ്പീല്‍ കോടതി പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.

കൂടാതെ റിയാദ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തിയിരുന്നത്. ഇയാള്‍ വ്യാജ ലേഡീസ് വാനിറ്റി ബാഗുകളും ചെരുപ്പുകളുമാണ് വിട്ടിരുന്നത്. ആഢംബര കാറുകളിലാണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തുവന്നത്. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, ട്രേഡ്മാര്‍ക്ക് നിയമം എന്നിവയാണ് ഇയാള്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുകയാണ്. ഇയാളുടെ കൈവശമുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടാനും യുവാവ് നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും സ്വന്തം ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിൽ ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (13 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (31 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (49 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends