Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപകടകരമായ ഓവർടേക്കിങും പൊടുന്നനെയുള്ള ട്രാക്ക് മാറ്റവും പാടില്ല; ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

05 OCTOBER 2022 05:22 PM IST
മലയാളി വാര്‍ത്ത

ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളും മുന്നറിയിപ്പുകളും വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അബുദബി പൊലീസ് വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ഇത് പ്രവാസികൾക്കും വളരെയേറെ ഉപകാരപ്രദമാണ്. കാരണം മുന്നറിയിപ്പുകളിലൂടെ പുതിയ ട്രാഫിക്ക് നിയമങ്ങളും അത്തരത്തിൽ വരുന്ന പിഴകളിൽ നിന്ന് ഒഴിവാകാനും സാധിക്കുന്നു. ഇപ്പോഴിതാ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദാബി പൊലിസ്.

അപകടകരമായ ഓവർടേക്കിങും പൊടുന്നനെയുള്ള ട്രാക്ക്മാറ്റവും പാടില്ലെന്ന് ഡ്രൈവർമാർക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് ശക്തിപ്പെടുന്ന സാഹചര്യത്തിൽ മതിയായ ജാഗ്രത പുലർത്തണമെന്നും പൊലീസ് നിർദേശിച്ചു. അപകട സാധ്യത വിളിച്ചുവരുത്തുന്ന നടപടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണമെന്ന് ഡ്രൈവർമാരെ ഉണർത്തുന്ന വീഡിയോ ചിത്രമാണ് പൊലീസ് പുറത്തിറക്കിയത്.

ഓവർടേക്കിങും ട്രാക്ക് മാറ്റവും നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അതിൽ അലംഭാവം പാടില്ലെന്ന് വീഡിയോയിൽ പൊലിസ് പറയുന്നു.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മുഖേനയാണ് അബൂദബി പൊലിസ് വീഡിയോ പോസ്റ്റ്ചെയ്തത്. മറ്റുവാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കൽ ഒഴിവാക്കുക, ഓവർടേക്ക് ചെയ്യുന്ന സമയത്തും മറ്റും തൊട്ടടുത്ത് മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം.

ട്രാക്കുകളും റോഡുകളും മാറുമ്പോൾ മുന്നറിയിപ്പ് സിഗ്നൽ നൽകാൻ മറക്കരുതെന്നും പാലിസ് നിർദേശിച്ചു. മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശങ്കയുണ്ടാക്കും വിധം പൊടുന്നനെ ട്രാക്കുകൾ മാറാതിരിക്കുക ഉൾപ്പെടെയുള്ള നിർദേശങ്ങളും അബുദാബി പൊലീസ് നൽകുന്നു.

റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ട്.

അബുദാബിയില്‍ റോഡുകളിലെ റെഡ് സിഗ്നല്‍ മറികടക്കുന്നത് 1000 ദിര്‍ഹം വരെ പിഴ ലഭിക്കാനും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കാനും പര്യാപ്തമായ കുറ്റമാണ്. ഒപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 30 ദിവസം മുതല്‍ മൂന്ന് മാസം വരെയായിരിക്കും ഇങ്ങനെ വാഹനം അധികൃതര്‍ പിടിച്ചുവെയ്ക്കുക. വാഹനം പിന്നീട് വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം ഫൈന്‍ നല്‍കണം.

മൂന്ന് മാസത്തിന് ശേഷവും വാഹനം ഫൈനടച്ച് തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തിലൂടെ വില്‍പന നടത്തുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.അതുപോലെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കും. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹമാണു പിഴ. അങ്ങനെ പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കണമെങ്കിൽ 5000 ദിർഹം വേറെയും നൽകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (13 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (31 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (49 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends