കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരുടെ റെയ്ഡ്; രാജ്യത്തെ ഏറ്റവും വലിയ ലഹരിപാനീയ നിര്‍മാണ യൂണിറ്റ് കണ്ടെത്തി, പോലീസ് കണ്ടെത്തിയത് ഇന്ത്യക്കാരായ പ്രവാസികള്‍ താമസിക്കുന്ന അല്‍ മുത്ലഅയിലെ ലേബര്‍ ക്യാംപില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വാറ്റു കേന്ദ്രം

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരിപാനീയ നിര്‍മാണ യൂണിറ്റ് കണ്ടെത്തിയതായി റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരായ പ്രവാസികള്‍ താമസിക്കുന്ന അല്‍ മുത്ലഅയിലെ ലേബര്‍ ക്യാംപില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വാറ്റു കേന്ദ്രമാണ് പോലീസ് കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ റജീബിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡിന് നേതൃത്വം നൽകുകയുണ്ടായി.
അതോടൊപ്പം തന്നെ പ്രാദേശികമായി വാറ്റിയെടുത്ത മദ്യം ഉത്പാദിപ്പിച്ച് വില്‍ക്കുന്ന ഒരു കൂട്ടം ഇന്ത്യന്‍ പ്രവാസികളാണ് മദ്യ നിര്‍മാണ യൂണിറ്റ് നടത്തിയിരുന്നത്. പ്രതിദിനം 500 കുപ്പി മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് മദ്യം നിറച്ച 2000 കാര്‍ട്ടണുകളും ബാരലുകളും മദ്യം നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത സാധനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിക്കുകയുണ്ടായി. പോലീസ് പിന്നീട് മദ്യ നിര്‍മാണ ശാല പ്രവര്‍ത്തിച്ച കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ അനധികൃത നിര്‍മാണ ക്യാംപില്‍ നിന്ന് പിടികൂടിയ മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ക്കൊപ്പം പ്രവാസികളെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്. വിചാരണ നടപടികള്‍ക്ക് ശേഷം ഇവരെ നാടുകടത്തുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha