റഷ്യ യുക്രൈൻ യുദ്ധം ഇങ്ങനെ നാൾക്കുനാൾ ഒരു മാറ്റവുമില്ലാതെ തുടരുമ്പോൾ...ജനത കരഞ്ഞു നിലവിളിക്കുമ്പോൾ..കോടികളുടെ ലാഭം കൊയ്ത് കോടികൾ..132 ലക്ഷം കോടി രൂപ..ഉപരോധം റഷ്യയുടെ എണ്ണവ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചു...

റഷ്യ യുക്രൈൻ യുദ്ധം ഇങ്ങനെ നാൾക്കുനാൾ ഒരു മാറ്റവുമില്ലാതെ തുടരുമ്പോൾ...അവിടുത്തെ ജനത കരഞ്ഞു നിലവിളിക്കുമ്പോൾ..അത് മറ്റൊരു കൂട്ടർക്ക് സന്തോഷവും ലാഭവുമാണ് നൽകുന്നതെങ്കിൽ എങ്ങനെ ഇരിക്കും..അതാണ് ഇവിടെ ഇപ്പോൾ സംഭവിക്കുന്നത്..2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ - യുക്രെയിൻ യുദ്ധം ലോകത്തെ കണ്ണീരിലാഴ്‌ത്തിയപ്പോൾ അതുമൂലമുണ്ടായ എണ്ണവില വർദ്ധനവ് സൗദി എണ്ണക്കമ്പനിയായ ആരാംകോയ്ക്ക് അനുഗ്രഹമാവുകയായിരുന്നു. ചരിത്രത്തിൽ തന്നെ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കമ്പനി നേടിയതിൽ ഏറ്റവും വലിയ ലാഭമാണ് കഴിഞ്ഞ വർഷം ആരാംകോ നേടിയത്, 132 ലക്ഷം കോടി രൂപ.യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം റഷ്യയുടെ എണ്ണവ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചു.
റഷ്യയിൽ നിന്നും എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നതിന് പരിധി നിശ്ചയിക്കപ്പെട്ടപ്പോൾ പാശ്ചാത്യ രാജ്യങ്ങൾക്ക് ഏതാണ്ട് പൂർണ്ണമായി തന്നെ സൗദി അറേബ്യയെ ആശ്രയിക്കേണ്ടതായി വന്നു. ഇതാണ് ആരാംകോയ്ക്ക് അനുഗ്രഹമായത്.ലോകമാകമാനം തന്നെ ജീവിത ചെലവുകൾ വർദ്ധിക്കാൻ ഇടയാക്കിയത് കഴിഞ്ഞവർഷം കുതിച്ചുയർന്ന എണ്ണവിലയായിരുന്നു. ചരക്ക് ഗതാഗതത്തിനും ഊർജ്ജോപയോഗത്തിനും ചെലവേറിയപ്പോൾ, ഉപഭോക്താക്കൾക്ക് ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും അമിത വില നൽകേണ്ടതായി വന്നു.അതിനൊപ്പം ലോകവ്യാപകമായി തന്നെ വന്നെത്തിയ പണപ്പെരുപ്പം സാഹചര്യങ്ങൾ കൂടുതൽ ദുഷ്‌കരമാക്കി.അതേസമയം, എണ്ണവില വർദ്ധിച്ചത് അമേരിക്കയും സൗദി ഭരണകൂടവുമായുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ആരാംകോയിൽ 95 ശതമാനം ഓഹരി കൈയാളുന്നത് സൗദി ഭരണകൂടമാണ്. എണ്ണ നയവുമായി സൗദി നടത്തിയ ചില ഇടപെടലുകൾക്ക് പ്രത്യാഘാതം ഉണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം ആരാംകോയുടെ ലാഭത്തിൽ 46.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.അതേസമയം ബ്രിട്ടന്റെ ഷെൽ കമ്പനി 3.19 ലക്ഷം കോടി രൂപ ലാഭം നേടിയപ്പോൾ ബി പി നേടിയത് 2.27 ലക്ഷം കോടിയുടെ ലാഭമായിരുന്നു. അമേരിക്കയിലെ എക്സോൺ മോബിൽ 4.50 ലക്ഷം കോടി രൂപയുടെ ലാഭം നേടി. 2018-ൽ ആരാംകോ നേടിയ 98 ലക്ഷം കോടിയുടെ ലാഭമായിരുന്നു അതുവരെ ലോകത്ത് ഏതെങ്കിലും ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനി ഉണ്ടാക്കിയ ഏറ്റവും ഉയർന്ന ലാഭം.
ആ റെക്കാർഡാണ് ഇപ്പോൾ അവർ തന്നെ തകർത്തിരിക്കുന്നത്. അതെ സമയം ഫെബ്രുവരി 24ന് യുക്രൈന്‍ റഷ്യ യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. തീര്‍ത്തും അസാധാരണ സാഹചര്യത്തില്‍, അപ്രതീക്ഷിതമായി തുടങ്ങിയ വിനാശകരമായ യുദ്ധം എന്ന് അവസാനിക്കുമെന്നറിയാതെ തുടരുകയാണ്. അപകടകരമായ ഒരു ഘട്ടമാണ് ഇനി വരാന്‍ പോകുന്നതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.ലോകശക്തിയായ റഷ്യയ്ക്ക് യുക്രൈന്‍ പോലൊരു രാജ്യത്തെ കീഴടക്കാന്‍ അധികസമയമൊന്നും വേണ്ടിവരില്ലെന്നാണ് ഏവരും കരുതിയത്. പത്തുദിവസത്തിനുള്ളില്‍ യുക്രൈന്‍ റഷ്യ കീഴടക്കുമെന്നാണ് നിരീക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍, ചെറുത്തുനില്‍പ്പിന്റെ പുതിയ അദ്ധ്യായമായി യുക്രൈന്‍ മാറി. അതുവരെയുള്ള ചില വിശ്വാസങ്ങള്‍ അടിപതറുന്നതാണ് പിന്നെ കണ്ടത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ അധിനിവേശ യുദ്ധമാണ് റഷ്യ നടത്തിയത്. അടുത്തെങ്ങും ഇത് അവസാനിക്കുന്ന ലക്ഷണവുമില്ല.
യുദ്ധത്തിലെ അപ്രതീക്ഷിതമായ ഇത്തരം തിരിച്ചടികള്‍ സ്വാഭാവികമായും പുടിനെ അസ്വസ്ഥനാക്കിയിരിക്കണം. തകര്‍ന്ന പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കൂടുതല്‍ ഭീകരമായ ഒരാക്രമണത്തിനുകൂടി അദ്ദേഹം മുതിര്‍ന്നേക്കും. ടാങ്കുകളും മിസൈലുകളും ബോംബുകളും പോലുള്ള ആയുധങ്ങള്‍ യുക്രൈനു നല്‍കിയും അവരുടെ സൈനികര്‍ക്കു പരിശീലനം ലഭ്യമാക്കിയും ഇപ്പോള്‍തന്നെ യുദ്ധത്തില്‍ നാറ്റോ ഇടപെടുകയാണെന്ന് പുടിന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. രക്ഷയില്ലാതെ വന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പുടിന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ലോകം വിനാശകരമായ മറ്റൊരവസ്ഥയെ നേരിടേണ്ടിവരും.
https://www.facebook.com/Malayalivartha


























