ജനസേവനത്തിന്‍റെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടേയും മേഖലയില്‍ നടത്തിയത് പ്രശംസനീയമായ പ്രവര്‍ത്തനം; ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം

ജനസേവനത്തിന്‍റെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടേയും മേഖലയില്‍ നടത്തിയ പ്രശംസനീയമായ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം. നിരാലംബരും അഗതികളുമായ 50 ലക്ഷം പേര്‍ ഗുണഭോക്താക്കളായ ‘ഇഹ്‌സാന്‍’ ചാരിറ്റബിൾ സംഘടനക്ക് എം.എ. യൂസഫലി നല്‍കിയ സംഭാവനായാണ് പുരസ്കാരത്തിന് അർഹനാക്കിയത് .
ഇവരില്‍ അനാഥരും അശരണരും വയോധികരുമാണ് ഭൂരിഭാഗവും. നാഷനല്‍ ഫോറം ഫോര്‍ ചാരിറ്റബിള്‍ വര്‍ക്കിന്‍റെ (ഇഹ്‌സാന്‍) രണ്ടാമത് വാര്‍ഷിക ചടങ്ങിന്‍റെ പ്രൗഢമായ വേദിയില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസില്‍ നിന്ന് യൂസഫലിക്ക് വേണ്ടി ലുലു സൗദി അറേബ്യ ഡയറക്ടര്‍ ഷഹീം മുഹമ്മദ് ആദരം ഏറ്റുവാങ്ങി.
സൗദി ഡാറ്റാ ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റിയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്. സൗദി ഭരണനേതൃത്വം നൽകിയ ഈ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കൂടെ നിൽക്കുന്നതാണ് ഏറ്റവും പുണ്യമായ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ സൗദി ജയിലുകളില്‍ കഴിയുന്ന നിരാശ്രയരായ ആളുകളെ സഹായിക്കുക, രാജ്യത്തിന്‍റെ വികസനപ്രക്രിയകളില്‍ അവരെ പങ്കാളികളാക്കുക, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ രംഗം പൂര്‍ണമായും ജനോപകാരപ്രദമാക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യസാക്ഷാത്കാരത്തിനായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ‘ഇഹ്‌സാന്‍’ എന്ന സേവന സംഘടനക്ക് എം.എ. യൂസഫലി നല്‍കിയ 10 ലക്ഷം റിയാലിന്‍റെ സംഭാവന സ്തുത്യര്‍ഹമായ കാല്‍വെപ്പാണെന്ന് റിയാദിൽ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
മലയാളികൾക്കഭിമാനമായ യൂസഫലി സ്വന്തം നാട്ടിലും ജീവകീരുണ്യ പ്രവർത്തനങ്ങളിൽ ഒട്ടും പിന്നിലല്ല.ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോര്‍പ്പറേഷന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.മാറി. യൂസഫലിയ്ക്ക് വേണ്ടി സെക്രട്ടറി ഇ.എ.ഹാരിസ്, ലുലു കൊമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം എന്നിവര്‍ ചേര്‍ന്നാണ് മേയര്‍ എം.അനില്‍കുമാറിന് ചെക്ക് കൈമാറിയത്.
കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയോട് പടപൊരുതാന്‍ തനിക്കടക്കം ഇത് വലിയ ഊര്‍ജം നല്‍കുന്നുവെന്ന് മേയര്‍ പറഞ്ഞു. കൊച്ചി നഗരത്തിന് വേണ്ടി നിരവധിപേർ ഒരുമിച്ച് വരാനുള്ള മഹത്തരമായ തുടക്കം കുറിക്കുകയാണ് യൂസഫലി ചെയ്തതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ ഈയിടെ ലൈഫ് മിഷൻ കേസിൽ ഏറെ വിവാദങ്ങളിൽപ്പെട്ട യൂസഫലി കഴിഞ്ഞ ദിവസം ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു.
തന്നെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നവർക്ക് പല ആരോപണങ്ങളും നേരിടേണ്ടി വരുമെന്നും യൂസഫലി പ്രതികരിച്ചിരുന്നു. മാധ്യമങ്ങളിലൂടെ തന്നേയും തൻറെ കുടുംബത്തേയും അപമാനിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ട കാര്യങ്ങളെ നിയമപരമായി തന്നെ നേരിടും. അക്കാര്യം ലുലു ഗ്രൂപ്പിൻറെ ലീഗൽ വിഭാഗം നോക്കി കൊള്ളുമെന്നും യൂസഫലി പറഞ്ഞു.
https://www.facebook.com/Malayalivartha