സൗദിയിൽ വധ ശിക്ഷ പ്രവാസിയുടെ തലവെട്ടി....സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അക്രമം കാണിക്കുന്നവർക്ക് ശക്തമായ ഒരു താക്കീതാണ് ഈ വിധിയിലൂടെ പുറത്തു വന്നത്...

തമിഴ്‌നാട് സ്വദേശി മുഹമ്മദ് അലി മുഹമ്മദ് ഷെരീഫിന്റെ വധശിക്ഷ ദമ്മാം സെൻട്രൽ ജയിലിൽ നടപ്പാക്കി. ഇന്ത്യൻസിന് ആകെ തന്നെ ലജ്ജാവഹമായ ഒരു കേസ് ആയിരുന്നു മുഹമ്മദ് അലിയുടേത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അക്രമം കാണിക്കുന്നവർക്ക് ശക്തമായ ഒരു താക്കീതാണ് ഈ വിധിയിലൂടെ പുറത്തു വന്നിട്ടുള്ളത്.
സൗദി അറേബ്യയിലെ ഔദ്യോഗിക മതം ഇസ്ലാമാണ്, നീതിന്യായ വ്യവസ്ഥ ശരീഅ നിയമത്തിന്റെ കഠിനമായ രൂപപ്രകാരമുള്ളതാണ്. അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങൾക്കും ക്രിമിനൽ പ്രവൃത്തികൾക്കും സൗദി അറേബ്യ ഒരിക്കലും ദയാവായ്പ് കാണിക്കാറില്ല.
പലതരം കുറ്റങ്ങൾക്ക് വധശിക്ഷനൽകപ്പെടാം. ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്നിനടിമപ്പെടൽ, സത്യ നിഷേധിയാവൽ, വിവാഹേതര ലൈംഗിക ബന്ധം മന്ത്രവാദം, എന്നിവയൊക്കെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്
അതെ സമയം കഠിനമായ ശിക്ഷ ഉറപ്പായത് കൊണ്ട് രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങൾ പൊതുവെ കുറവാണെന്നു പറയാം ..രാജ്യത്ത് ജീവിക്കുന്നവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നതിനാൽ കുറ്റകൃത്യങ്ങളോട് ഒരിക്കലും പൊറുക്കാറില്ല എന്നാണു സൗദി ഭരണാധികാരികൾ അടിവരയിട്ടു പറയുന്നത് . ഇക്കഴിഞ്ഞ ദിവസം ദമാമിൽ ക്രൂരമായ കുറ്റകൃത്യം നടത്തിയ ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കി . തമിഴ്‌നാട് സ്വദേശി മുഹമ്മദ് അലി മുഹമ്മദ് ഷെരീഫിന്റെ വധശിക്ഷയാണ് ദമ്മാം സെൻട്രൽ ജയിലിൽ നടപ്പാക്കിയത് ..
ഈ സഹചര്യത്തിൽ ദമാമിലെ സാമൂഹ്യപ്രവർത്തകരായ മഞ്ജുവും മഞ്ജു മണിക്കുട്ടനും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.
കുറിപ്പ് വായിക്കാം:
സൗദിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ക്രിമിനൽ കേസിനെ പറ്റി കേൾക്കുന്നത്. അതും ഒരു ഇന്ത്യക്കാരനിൽ നിന്നും. ഇന്ത്യക്കാരിലും ഇത്രയും ക്രൂരന്മാർ ഇവിടെ എത്തിയിട്ടുണ്ടോ. എനിക്ക് തോന്നുന്നത് ദമ്മാം സെൻട്രൽ ജയിലിൽ അടുത്ത കാലത്തെങ്ങും ഒരു തലവെട്ട് കേസ് ഉണ്ടായിട്ടില്ല. ഇപ്പോ അത് നടന്നിരിക്കുന്നു. തമിഴ്‌നാട് സ്വദേശി മുഹമ്മദ് അലി മുഹമ്മദ് ഷെരീഫിന്റെ വധശിക്ഷ ദമ്മാം സെൻട്രൽ ജയിലിൽ നടപ്പാക്കി. ഇന്ത്യൻസിന് ആകെ തന്നെ ലജ്ജാവഹമായ ഒരു കേസ് ആയിരുന്നു മുഹമ്മദ് അലിയുടേത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അക്രമം കാണിക്കുന്നവർക്ക് ശക്തമായ ഒരു താക്കീതാണ് ഈ വിധിയിലൂടെ പുറത്തു വന്നിട്ടുള്ളത്.
നമ്മുടെ നാട്ടിലും കുട്ടികൾക്ക് മേലെയുള്ള പീഡനങ്ങൾക്ക് ഇതുപോലെ വിധി ഉണ്ടാവണം എന്നാണ് ആഗ്രഹം. ബധിരയും ഊമയും ആയ സ്വദേശി പെൺകുട്ടിയെ ഉപദ്രവിക്കുകയും അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ ആറര വർഷമായി മുഹമ്മദ് അലി തടവിൽ ആയിരുന്നു.
കുട്ടികളോട് മോശമായി പെരുമാറിയ മറ്റ് രണ്ട് കേസുകളിൽ ഈ മാസം മലയാളികൾക്ക് ആറു വർഷം വീതം തടവും പിഴയും ആണ് വിധി വന്നിട്ടുള്ളത്. ഇന്ത്യൻ സ്‌കൂളിൽ ബസ് ഓടിച്ചു കൊണ്ടിരുന്ന ആൾക്കും തുഖ്ബായിൽ കടയിൽ വച്ച് ഉണ്ടായ സംഭവത്തിലും. കടയിൽ വരുന്ന കുട്ടികളോട് ഒരു കാരണവശാലും മോശമായി പെരുമാറാൻ പാടില്ല അതുപോലെ തന്നെ സ്‌കൂളുകളിൽ കുട്ടികളെ കൊണ്ട് പോകുന്നവർ കുട്ടികളോട് മോശമായി പെരുമാറാൻ പാടില്ല. അതുപോലെ തന്നെ ഒരിടങ്ങളിലും കുട്ടികളോട് മോശമായി പെരുമാറാൻ പാടില്ലെന്നുള്ള ശക്തമായ താക്കീതാണ് ദമ്മാം കോടതി ഈ വിധികളിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്.
അനീതികൾക്കെതിരായ എല്ലാ ക്രിയാത്മക നടപടികളിലും നമുക്ക് ഇവിടുത്തെ നിയമ വ്യവസ്ഥയെ പിന്തുണക്കാം. അക്രമങ്ങൾക്കും അനീതികൾക്കും തെറ്റുകളിലേക്കും നിയമ ലംഘകരും ആകാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വെറുതെ എന്തിനാണ് ജീവിതം പാഴാക്കി കളയുന്നത്. അതുകൊണ്ട് ശ്രദ്ധിക്കുക.
ഇതാണ് മഞ്ജു മണിക്കുട്ടന്റെ പോസ്റ്റ് ..
https://www.facebook.com/Malayalivartha