ഇന്ത്യയില്‍ നിന്ന് പഠിച്ചത് രാജ്യത്ത് നടപ്പാക്കി സൗദി, രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു, പിന്നാലെ വില വര്‍ധിപ്പിക്കാന്‍ മറ്റുഅറബ് രാജ്യങ്ങളും

സൗദി അറേബ്യയില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചു. വെള്ളം വൈദ്യുതി എന്നിവയ്ക്ക് നല്‍കി വരുന്ന സബ്‌സിഡിയില്‍ കുറവ് വരുത്താനും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അന്താരാഷ്ട വിപണിയില്‍ ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലയിടിവ് തുടരുബോഴാണ് സൗദി പെട്രോല്‍ ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചത്.
നേരത്തെ തന്നെ ലോകത്ത് ക്രൂഡ് ഓയിലിന് വില വളരെ കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിയത്തിനം ഡീസലിനും കുറവ് വരാത്തത് സൗദി അടക്കമുള്ള അറേബ്യന്‍രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. പെട്രോളിയത്തിന് വിലകുറയ്ക്കാതെ ഇന്ത്യ എങ്ങനെ സാമ്പത്തിക മേഖലയില്‍ പിടിച്ചു നില്‍ക്കുന്നുവെന്ന് പഠിക്കാന്‍ അറേബ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന അവര്‍ ഇന്ത്യന്‍ സാമ്പത്തിക വിദഗ്തരുമായി ചര്‍ച്ച ചെയ്യുകയും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തല്‍.
പെട്രോള്‍ പ്രീമിയം ലിറ്ററിന് 91ന് 45 ഹലാലയായിരുന്നത് 75 ഹലാലയായും പ്രീമിയം 95ന് അറുപത് ഹലാലയില്‍ നിന്ന് 90 ഹലാലയുമായാണ് വര്‍ധിപ്പിച്ചത്.ഗതാഗത ആവശ്യങ്ങള്‍ക്കുള്ള ഡീസലിന് ബാരലിന് 19.10 ഡോളറാണഅ പുതുക്കിയ വില. വ്യാവസായിക ആവശ്യയങ്ങള്‍ക്കായുള്ള ഡീസലിന് 14 ഡോളറും,മണ്ണെണ്ണ, ഗ്യാസ് എന്നിവയ്ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോല്‍ ഡീസല്‍ വില വര്‍ധനവ്
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
വെള്ളം വൈദ്യുതി എന്നിവയ്ക്ക് നല്‍കി വരുന്ന സബ്‌സിഡികളിലും കുറവ് വരുത്താന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. വ്യവസായിക വാണിജ്യ ആവശ്യത്തിനായുള്ള വൈദ്യുതി താരീഫാണ് വലിയ തോതില്‍ വര്‍ധിപ്പിച്ചത്. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങള്‍ക്ക് ലോകത്ത് എറ്റവുംകൂടുതല്‍ സബ്ഡിഡി നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. എന്നാല്‍ പുതിയ വര്‍ദ്ധനവിലൂടെ രാജ്യനിവാസികളുടേയും പ്രവാസികളുടേയും ദൈനംദിന ചിലവുകളില്‍ വലിയ വര്‍ധനവുണ്ടാകും. രാജ്യത്തിന്റെ വാര്‍ഷിക ബജറ്റും മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.840 ബില്യണ്‍ റിയാല്‍ ചിലവും 513 ബില്യണ്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റാണ് ധനമന്ത്രി ഡോ ഇബ്രാഹിം അസ്സാഫ് അവതരിപ്പിച്ചത്. സൈനിക സുരക്ഷാ മേഖലയ്ക്ക് 213 ബില്യണ്‍ റിയാല്‍, വിദ്യാഭ്യാസത്തിന് 191.6 ബില്യന്‍, ആരോഗ്യമേഖലയ്ക്ക് 105 ബില്യന്‍ റിയാല്‍,തദ്ദേശഭരണ മേഖലയ്ക്ക് 21 ബില്യണ്‍, ഗതാഗതത്തിന് 23 ബില്യന്‍ എന്നിവയാണ് ബജറ്റില്‍ വകയിരുത്തിയ മുഖ്യയിനങ്ങള്‍.വരുമാനത്തിന്റെ 73ശതമാനവും പെട്രോളിയം മേഖലയില്‍ നിന്നും ബാക്കി 27 ശതമാനം പെട്രോല്‍ ഇതര മേഖലയില്‍ നിന്നുമാണ് പ്രതീക്ഷിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച 715 ബില്യന്‍ റിയാലിന് പകരം 608 ബില്യനാണ് വരവുണ്ടായത്. അതേ സമയം ചെലവ് പ്രതീക്ഷിച്ചതിലും വര്‍ധിച്ചു. 860 ബില്യന്‍ കണക്കാക്കിയചെലവ് 975 ബില്യന്‍ റിയാലായി ഉയര്‍ന്നു. എ വില തകര്‍ച്ച സൗദിയുടെ വരുമാനത്തില്‍ കുറവ് ഉണ്ടാക്കിയെങ്കിലും മറ്റ് മേഖലകളിലെ വരുമാനം വര്‍ധിപ്പിക്കാനാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha