Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സൗദിയില്‍ റെയിഡുകള്‍ തുടരുന്നു, തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലുമുൾപ്പെടെ നടത്തിയ പരിശോധനയിൽ വിവിധ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത് നിയമ ലംഘകരായ ഇരുപതിനായിരത്തോളം പ്രവാസികൾ...!!!

26 NOVEMBER 2024 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

സൗദിയില്‍ നിയമ ലംഘകരായ പ്രവാസികളെ പരിശോധയിലൂടെ കണ്ടെത്തി നാടുകടത്തുന്നതിന്‍റെ ഭാഗമായുള്ള റെയിഡുകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡുകളില്‍ മാത്രം ഇരുപതിനായിരത്തോളം പ്രവാസികളാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ ഇന്ത്യന്‍ പ്രവാസികളുമുണ്ട്. നവംബര്‍ 14നും 20നും ഇടയില്‍ നടത്തിയ റെയിഡുകളിലാണ് 19,696 പേര്‍ പിടിയിലായത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. ഇത് കൂടാതെ വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിയിലായി താല്‍ക്കാലിക തടവ് കേന്ദ്രങ്ങളില്‍ കഴിയുന്ന 10,666 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു. പുതുതായി അറസ്റ്റിലായവരെ കൂടാതെ 22,658 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 15,134 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 2,656 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 14നും 20നും ഇടയില്‍ നടത്തിയ പരിശോധനയിൽ താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഏറ്റവും കൂടുതല്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. 11,607 പ്രവാസികളാണ് വിസ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായത്. 5,176 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,184 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,547 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്.

ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 71 പേരെയും അധികൃതര്‍ പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് താമസ സൗകര്യം ഒരുക്കുകയും വാഹനങ്ങള്‍ നല്‍കുകയും ജോലി നല്‍കുകയും ചെയ്തതിന് 22 പേരെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം നല്‍കുകയോ അവര്‍ക്ക് യാത്ര ചെയ്യാന്‍ വാഹനം നല്‍കുകയോ താമസത്തിന് സൗകര്യം ഒരുക്കി നല്‍കുകയോ ജോലി നല്‍കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് സൗദി ആഭ്യന്തര മന്ത്രാലയം കാണുന്നത്. ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. അതിനു പുറമെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും നിയമനടപടിക്ക് വിധേയമാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ചതിന് സൗദിയിൽ നിന്ന് അഞ്ച് മലയാളികളെ നാടുകടത്തുകയുണ്ടായി. രണ്ട് മാസം മുമ്പാണ് ഇവർ ദമ്മാമിൽ നിന്ന് പിടിയിലായത്. സൗദിയില്‍ അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പരിപാടി സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു. അധികൃതരുടെ അനുമതി ഇല്ലാത്ത പരിപാടിക്ക് നേതൃത്വം നൽകിയ സംഘാടകരായ നാലു പേരെയും പരിപാടിക്ക് സ്ഥലം അനുവദിച്ച സ്ഥാപനത്തിലെ ജീവനക്കാരനുമാണ് നാടുകടത്തപ്പെട്ടത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ച് പേരെയും നാടുകടത്തൽ നടപടിക്ക് വിധേയമാക്കിയത്. ഇവർ ഹൈദരാബാദ് വിമാനത്തിലാണ് പോയത്. മതപരവും രാഷ്ട്രീയവുമായ ഉദ്ദേശത്തോടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സൗദിയിൽ അനുമതി ലഭിക്കുകയില്ലെന്നും അനുമതിയില്ലാതെ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കലാ, സാംസ്കാരിക, സാമൂഹിക പരിപാടികൾ നടത്തുന്നതിന് സൗദി സർക്കാർ അനുമതി നൽകുന്നുണ്ട്. നിയമാനുസൃതം അനുമതി നേടി പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകുന്നുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (3 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (4 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends