Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

60 കഴിഞ്ഞ പ്രവാസികൾ നിയന്ത്രണങ്ങൾ മൂലം ഇനി രാജ്യംവിടേണ്ടിവരില്ല, പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയേക്കും, നിയമം കുവൈറ്റിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടെന്ന് വിശേഷിപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി...!!!

28 NOVEMBER 2024 11:01 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് പൂർണ്ണമായും റദ്ദാക്കാൻ കുവൈത്ത് പദ്ധതിയിടുന്നു. 60 വയസും അതിൽ കൂടുതലും പ്രായമുള്ള പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയേക്കും. ഈ വിസ നിയന്ത്രണത്തെ വിമർശിച്ച് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് രംഗത്ത് വന്നതോടെയാണ് പുതിയ നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയേറുന്നത്.

ഇത്തരം നിയമങ്ങൾ കുവൈറ്റിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടിൻ്റെ അധ്യായമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന 60 വയസ്സിന് മുകളിലുള്ള പ്രവാസികളെ സംബന്ധിച്ച തീരുമാനം കുവൈറ്റിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടാണ്. ഇവിടെ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷിത താവളമാണ് കുവൈറ്റ് എന്നും അൽ ജരീദ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികൾക്ക് കുവൈറ്റിൽ റസിഡൻസ് പെർമിറ്റ് നേടുന്നതിനും അത് പുതുക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മൂന്ന് വർഷം മുമ്പ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുറപ്പെടുവിച്ച തീരുമാനങ്ങളെ പരാമർശിച്ചാണ് ശെയ്ഖ് ഫഹദ് ഇക്കാര്യം പറഞ്ഞത്. ആ തീരുമാനം കുറേ പ്രവാസികളെ എന്നെന്നേക്കുമായി രാജ്യം വിടുന്നതിലേക്ക് നയിച്ചിരുന്നു.

തീരുമാനത്തിൽ പിന്നീട് ഇളവ് വരുത്തുകയും അത്തരം പ്രവാസികൾക്ക് അവരുടെ റസിഡൻസ് പെർമിറ്റ് നേടാനോ പുതുക്കാനോ അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിലും ഏതാനും നിബന്ധനകളോടെയായിരുന്നു ഇത്.ആ നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കാനും ബിരുദങ്ങളില്ലാത്ത പ്രായമായ പ്രവാസികൾക്ക് താമസാനുമതി പുതുക്കാനോ സ്വകാര്യ മേഖലയിലേക്ക് മാറ്റാനോ അവരുടെ കുട്ടികളെ സ്പോൺസർ ചെയ്യാനോ അനുവദിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത്തരം വാർത്തകൾ മന്ത്രി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ വിഷയത്തിൽ പുനഃപരിശോധന നടത്തിയേക്കും.

2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. 60 വയസ്സ് കഴിഞ്ഞ, ബിരുദമില്ലാത്ത വിദേശിക്ക് വിസ പുതുക്കാൻ പ്രതിവർഷം 1000 ദിനാറാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇതുകൊണ്ട് നിരവധി പരിചയസമ്പന്നരായ തൊഴിലാളികളാണ് രാജ്യം വിടാൻ പ്രേരിതായത്. ഇതുമൂലം പരിചയ സമ്പന്നരായ മലയാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് രാജ്യം വിടെണ്ടി വന്നത്.

സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം ഈ നിയന്ത്രണം എടുത്തു മാറ്റിയിരുന്നു. ഇത് രാജ്യത്ത് പ്രൊഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും സംഖ്യ കുറയുന്നതിന് കാരണമായി. പരിചയസമ്പന്നരായ പ്രവാസികൾ നാടുവിട്ടു പോകുന്നത് രാജ്യത്തെ തൊഴിൽ വിപണിയെ കാര്യമായി ബാധച്ചു തുടങ്ങിയതിനാലാണ് ഇളവ് അനുവദിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നത്.

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന കരാർ കമ്പനികളിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസം ഈ നിയന്ത്രണം എടുത്തു മാറ്റിയിരുന്നു. തൊഴിൽ വിപണിയുടെ ഉന്നമനത്തിനായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് എന്നിവർ ചേർന്ന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ ആഭ്യന്തര മന്ത്രാലയം തൊഴിൽ വിപണി പരിഷ്‌ക്കരിക്കാൻ നിരവധി തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നു. സർക്കാർ കരാറുകളിൽ നിന്ന് പ്രവാസി ജീവനക്കാരെ സ്വകാര്യ മേഖലയിലേക്കും വീട്ടുജോലിക്കാർക്ക് സ്വകാര്യ തൊഴിൽ വിസയിലേക്ക് മാറാൻ അനുവദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 minutes ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (16 minutes ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (28 minutes ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (33 minutes ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (46 minutes ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (50 minutes ago)

. പവന് 160 രൂപയുടെ കുറവ്  (1 hour ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

200 ലേറെ വെടിയുണ്ടകളും  (1 hour ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (1 hour ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (1 hour ago)

50 കോടി അനുവദിച്ചു  (1 hour ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (1 hour ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (2 hours ago)

Malayali Vartha Recommends