Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

വിസ പുതുക്കുന്നതിനുള്ള നിയന്ത്രണം പിൻവലിച്ച് കുവൈത്ത്, ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾ ഇനി വിസ പുതുക്കാൻ പാടുപെടേണ്ട, 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുമാറ്റി...!!!

01 DECEMBER 2024 10:36 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ പ്രവാസികൾക്ക് വിസ പുതുക്കുന്നതിനുള്ള നിയന്ത്രണം പിൻവലിച്ചു. രാജ്യത്ത് യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കാൻ ഇനി പാടുപെടേണ്ട. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങൾ രാജ്യത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് പൂർണ്ണമായും റദ്ദാക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തെ തുടർന്ന് പിൻവലിച്ചത്.

പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ആർട്ടിക്കിൾ 1 പ്രകാരമുള്ള 294/2023 നമ്പർ തീരുമാനം റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 2021 ജനുവരിക്ക് മുൻപുള്ള സ്ഥിതി നിലവിൽ വന്നു. നിയന്ത്രണ തീരുമാന പ്രകാരം വിദേശികൾക്ക് പ്രതിവർഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ, വർക്ക് പെർമിറ്റിന് 250 ദിനാർ, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിയിരുന്നതിനാൽ ഇത് നിരവധി പ്രവാസികളെ എന്നെന്നേക്കുമായി രാജ്യം വിടുന്നതിലേക്ക് നയിച്ചിരുന്നു. തീരുമാനത്തിൽ പിന്നീട് ഇളവ് വരുത്തുകയും അത്തരം പ്രവാസികൾക്ക് അവരുടെ റസിഡൻസ് പെർമിറ്റ് നേടാനോ പുതുക്കാനോ അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിലും ഏതാനും നിബന്ധനകളോടെയായിരുന്നു ഇത്.

സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം ഈ നിയന്ത്രണം എടുത്തു മാറ്റിയിരുന്നു. ഇത് രാജ്യത്ത് പ്രൊഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും സംഖ്യ കുറയുന്നതിന് കാരണമായി. പരിചയസമ്പന്നരായ പ്രവാസികൾ നാടുവിട്ടു പോകുന്നത് രാജ്യത്തെ തൊഴിൽ വിപണിയെ കാര്യമായി ബാധച്ചു തുടങ്ങിയതിനാലാണ് തീരുമാനം പിൻവലിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

മൂന്ന് വർഷം മുമ്പ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുറപ്പെടുവിച്ച തീരുമാനം രാജ്യത്തിന്‍റെ സൽപ്പേരിന് കളങ്കം ഏൽപ്പിച്ചതായി കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പറഞ്ഞിരുന്നു. തുടർന്ന് തീരുമാനം പുനഃപരിശോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് പഴയ ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. ഇത്തരം നിയമങ്ങൾ കുവൈറ്റിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടിൻ്റെ അധ്യായമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന 60 വയസ്സിന് മുകളിലുള്ള പ്രവാസികളെ സംബന്ധിച്ച തീരുമാനം കുവൈറ്റിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടാണ്. ഇവിടെ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷിത താവളമാണ് കുവൈറ്റ് എന്നും അൽ ജരീദ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. കുവൈറ്റിൽ ജനിച്ചവരോ ജീവിതത്തിൻ്റെ പകുതിയിലധികവും രാജ്യത്ത് ചെലവഴിച്ചവരോ ആയ പ്രവാസികൾ നിരവധിയുണ്ട്. സത്യസന്ധതയോടും അർപ്പണബോധത്തോടും ബഹുമാനത്തോടും കൂടി ജോലി ചെയ്യുന്നവരാണ് അവർ. “നമ്മൾ അവരോട് നീതി പുലർത്തുകയും അവരുടെ സേവനത്തിൻ്റെ അവസാനത്തിൽ അവരെ അഭിനന്ദിക്കുകയും അവരെ ഇവിടെ ജീവിക്കാൻ അനുവദിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞിരുന്നു.

ചില പ്രവാസികൾ കുവൈറ്റിനെ തങ്ങളുടെ രണ്ടാമത്തെ മാതൃരാജ്യമായി കണക്കാക്കുമ്പോൾ മറ്റുള്ളവർ കുവൈത്തിനെ “തങ്ങളുടെ സ്വന്തം നാടായി തന്നെയാണ് കണക്കാക്കുന്നതെന്നും തിരിച്ച് നാട്ടിലേക്ക് പോവാൻ താൽപര്യമില്ലാത്തവരാണ് അവരെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (8 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends