Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

"തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ അലവൻസ് നിർബന്ധം, ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കരുത്", യുഎഇയിൽ സ്വകാര്യ കമ്പനികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി മന്ത്രാലയം...!!!

11 DECEMBER 2024 10:20 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെയും തൊഴിലുടമകളെയും ഒരുപോലെ പരിഗണിക്കുന്ന തരത്തിലാണ് യുഎഇയിലെ തൊഴിൽ നിയമം. പ്രവാസികൾക്ക് തൊഴിൽ സംരക്ഷണം നൽകുന്നതിനോടൊപ്പം സ്പോൺറുടെ ന്യായമായ ആവശ്യങ്ങൾ കൂടി നിയമം പരിഗണിക്കുന്നുണ്ട്. ഇപ്പോൾ സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ തൊഴിലാളികളോട് പുലര്‍ത്തേണ്ട പ്രത്യേക ബാധ്യതകള്‍ എന്തൊക്കെയെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.

തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും
ഇതിൽ പറയുന്നത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസരിച്ചായിരിക്കണം തൊഴിലാളികളുടെ നിയമനമെന്നും നിഷ്കർഷിക്കുന്നുണ്ട്. യുഎഇ തൊഴിൽ നിയമം അനുസരിച്ച് അനുയോജ്യമായ പാർപ്പിടം ഒരുക്കാത്ത കമ്പനി ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കിൽ താമസ അലവൻസ് നിർബന്ധമായും നൽകണം.

അതുപോലെ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് കാർഡ് തുടങ്ങി തൊഴിലാളിയുടെ ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കുകയോ തൊഴില്‍ ബന്ധം അവസാനിച്ചാല്‍ രാജ്യം വിടാന്‍ അവരെ നിര്‍ബന്ധിക്കുകയോ ചെയ്യരുതെന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നു. വേറെ ജോലിയിലേക്കു മാറാൻ ആഗ്രഹമുള്ളവരെ തടയാൻ പാടുള്ളതല്ല. തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും മുഴുവനായി നൽകണമെന്നും നിർദേശമുണ്ട്. തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണം.

അതിൽ ജോലിയുടെ സ്വഭാവം, ജോലിക്ക് ചേർന്നതും അവസാനിപ്പിച്ചതുമായ തീയതികൾ, മൊത്തം കാലയളവ്, വഹിച്ച പദവി, ലഭിച്ച അവസാന വേതനം, തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കണം. തൊഴിലാളിയെ ദോഷകരമായി ബാധിക്കുന്നതോ അവരുടെ തൊഴിലവസരങ്ങൾ കുറയ്ക്കുന്നതോ ആയതൊന്നും തൊഴിൽ പരിചയ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ പാടില്ല. ഇനി ജോലി മതിയാക്കുന്ന തൊഴിലാളി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുകയാണെങ്കിൽ ആനുകൂല്യങ്ങൾക്കൊപ്പം വിമാനയാത്രാ ടിക്കറ്റും നൽകണെന്നും ഇതിൽ പറയുന്നു.

ഒരാളെ ജോലിക്കെടുക്കുന്നതിന് മുൻപ് അയാളുടെ ജോലിയുടെ സ്വഭാവം, ഡ്യൂട്ടി സമയം, വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നൽകണം. അതിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ആനുകൂല്യം തൊഴിൽ കരാറിൽ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല. തൊഴിൽനിയമത്തിന് വിരുദ്ധമായ വ്യവസ്ഥകൾ തൊഴിൽ കരാറിൽ എഴുതി ചേർക്കരുത്.

മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയൽ നമ്പറിലൂടെ ആധികാരികത പരിശോധിച്ചറിയാനാകും. തൊഴില്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുമ്പോള്‍ അതിലെ ജോലി നേരത്തേയുള്ള ജോബ് ഓഫറിന് സമാനമായിരിക്കണം. മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി തൊഴിലാളികളുടെ ഫയലുകളും രേഖകളും സൂക്ഷിക്കേണ്ടത് ഇതില്‍ പ്രധാനമാണ്. തൊഴിലാളിയുടെ സേവനം അവസാനിച്ച തീയതിക്ക് ശേഷം രണ്ട് വര്‍ഷം വരെ ഈ ഫയലുകള്‍ സൂക്ഷിക്കണമന്നും വ്യവസ്ഥയുണ്ട്.

കൂടാതെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പെനാല്‍റ്റികള്‍, റിവാര്‍ഡുകള്‍ എന്നിവ കമ്പനികൾ നടപ്പിലാക്കണം. തൊഴിലാളികളുടെ നൈപുണ്യം വികസനത്തിന് മതിയായ പരിശീലനം നൽകുക. തൊഴില്‍ ചെയ്യുന്ന സമയത്ത് ഉണ്ടാൻ സാധ്യതയുള്ള പരിക്കുകള്‍, രോഗങ്ങള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ സംരക്ഷണ മാര്‍ഗങ്ങള്‍ നല്‍കുക, ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും ഉറപ്പാക്കുക, അത്തരം അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് ഉചിതമായ പരിശീലനം നല്‍കുക, ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാകളും സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്തുക എന്നിവയുടെ ആവശ്യമാണ്.

തൊഴിൽ നിയമത്തെക്കുറിച്ച് തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന മറ്റു നിർദേശങ്ങൾ. തൊഴിലാളിയുടെ ചികിത്സാ ചെലവുകൾ വഹിക്കേണ്ടത് കമ്പനി ഉടമയാണ്. ഇൻഷുറൻസ് പ്രീമിയവും തൊഴിലുടമ അടച്ചിരിക്കണമെന്നും സ്വകാര്യ കമ്പനികൾക്ക് നൽകിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (8 minutes ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (22 minutes ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (40 minutes ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (50 minutes ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (59 minutes ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (1 hour ago)

ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (2 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (2 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (2 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (3 hours ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (3 hours ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (4 hours ago)

Malayali Vartha Recommends