നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭിക്ഷാടകനാക്കി പ്രചരിപ്പിച്ച എംഡിഎംകെ നേതാവ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭിക്ഷാടകനാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാഗപട്ടണം സ്വദേശിയായ സത്യരാജ് ബാലുവാണ് അറസ്റ്റിലായത്.
ഇയാള്‍ മോദി ഭിക്ഷപാത്രവുമായി നില്ക്കുന്ന ചിത്രം മോര്‍ഫ് ചെയ്യുകയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സത്യരാജിനെതിരേ പരാതിയുമായി ബിജെപി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























