Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സൗദിയിൽ ഈ പണി കാണിച്ച് തുടരാനാകില്ല, സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥന് കൃത്യമായി മറുപടി നൽകാതെ മോശമായി പെരുമാറി, സംശയകരമായ സാഹചര്യത്തിൽ യുവതിക്കൊപ്പം കണ്ടെത്തിയ മലയാളി യുവാവിനെ നാടുകടത്തി..!!!

23 DECEMBER 2024 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

തങ്ങളുടെ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നവർ ഇവിടെ തുടർന്നാൽ മതിയെന്ന കർശന നിലപാട് ഗൾഫ് രാഷ്ട്രങ്ങൾക്കുണ്ട്. ഇത് പാലിക്കാത്ത പ്രവാസികളെ നാടുകടത്തുകയാണ് രീതി. നിയമങ്ങൾ പാലിക്കുക മാത്രമല്ല, മാന്യമായി പെരുമാറിയില്ലെങ്കിലും ഇനി സൗദിയിൽ തുടരാനാകില്ല. അത്തരമൊരു സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദിയിൽ മലയാളി യുവാവിനെ നാടുകടത്തി. രണ്ടുമാസങ്ങൾക്ക് മുൻപുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് പിടിയിലായിരുന്ന കോഴിക്കോട് സ്വദേശിയാണ് നാടുകടത്തപ്പെട്ടത്. സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനോട് സഹകരിക്കാതെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് നടപടി.

സംശയകരമായ സാഹചര്യത്തിൽ യുവതിക്കൊപ്പം കണ്ടെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും കൃത്യമായി മറുപടി നൽകുവാനും യുവാവ് തയ്യാറായില്ലെന്നുമാണ് റിപ്പോർട്ടുകൾ. പ്രവാസി മലയാളി യുവാവ് കൃത്യമായ ഉത്തരം നൽകാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയുടെ ഭാഗമായി എത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥൻമാരുടെ ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തതയോടും ഉത്തരങ്ങൾ നൽകാനും ബാധ്യസ്ഥരാണ്. പരിശോധനയ്ക്കും ഉത്തരങ്ങൾ നൽകുന്നതിനും സ്വദേശിയെന്നോ വിദേശിയെന്നോ എന്നുള്ള വ്യത്യാസവുമില്ല എന്നുമാത്രമല്ല, മറുപടി നൽകുന്നതിന് പകരം മോശമായി പെരുമാറുന്നത് കുറ്റകരമാണ്.

പരിശോധനയുമായി സഹകരിക്കാത്തതിനും പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെയുമൊക്കെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തരം പെരുമാറ്റമൊക്കെ ശിക്ഷാർഹമാണ്. ഈ സംഭവം പ്രവാസികൾക്കെല്ലാം ഒരു മുന്നറിയിപ്പാണ്. ഇത്തരത്തിൽ പരിശോധനയ്ക്കെത്തുന്ന സുരക്ഷ ഉദ്യോഗസ്ഥരോട് സഹരിക്കുകയും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുകയും വേണം. ഏതു സാഹചര്യത്തും പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

കൂടാതെ സർക്കാർ, പൊലീസ്, സൈന്യം പോലുള്ളവയുടെ ആസ്ഥാന ഇടങ്ങളുടേയും ഫൊട്ടോഗ്രഫി നിരോധനമുളളയിടങ്ങളിലുമൊക്കെ സെൽഫി എടുക്കുന്നതും മൊബൈലിൽ ചിത്രീകരിക്കുന്നതുമൊക്കെ കുറ്റകരമാണെന്നതും പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. സൗദിയിൽ വിവിധ നിയമലംഘനങ്ങളിൽ അറസ്റ്റിലാവുന്ന പ്രവാസികളുടെ എണ്ണം ഓരോ ആഴ്ച്ചയും ഉയരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിസംബര്‍ 12നും 18നും ഇടയിലുള്ള ദിവസങ്ങളിൽ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ പിടിയിലായത് 20,159 പ്രവാസികളാണ്.

  
ഇതില്‍ ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടും. അതിന്റെ തൊട്ടുമുമ്പുള്ള ആഴ്ചക 19,831 പ്രവാസികളായിരുന്നു അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന 9,461 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊട്ടു മുമ്പത്തെ ആഴ്ചയും 9,893 പേരെ സൗദി അധികൃതര്‍ നാടുകടത്തിയിരുന്നു. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ പിടിയിലായതെന്ന് മന്ത്രാലയം അറിയിച്ചു.

ഈ മാസം 12നും 18നും ഇടയിൽ അറസ്റ്റിലായവരിൽ 11,302 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു. 5,652 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,205 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടികൂടപ്പെട്ടത്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,861 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ഇവരില്‍ 65 ശതമാനം എത്യോപ്യക്കാരും 33 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 112 പേരെയും അധികൃതര്‍ പിടികൂടി.പുതുതായി അറസ്റ്റിലായവരെ കൂടാതെ 29,540 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 20,337 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 3,425 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (26 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

Malayali Vartha Recommends