Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10 വർഷത്തേക്ക് സൗദിയിൽ കാലു കുത്തരുത്; പ്രവാസികൾക്ക് പണി, 2.69 ലക്ഷം പേർ ലിസ്ററിൽ

03 JUNE 2025 02:54 PM IST
മലയാളി വാര്‍ത്ത

2.69 ലക്ഷം പേരെ സൗദി നാടു കടത്തി. ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് കയറാൻ ശ്രമിച്ചവരാണ് ഇവർ. ഇവർക്കെതിരെ കർശനമായ നടപടിയാണ് സൗദി എടുക്കയെന്നാണ് വിവരം. നിലവിൽ നിയമം തെറ്റിച്ച് ‌‌‌‌ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്കു കടക്കാൻ ശ്രമിച്ച 2.69 ലക്ഷം തീർഥാടകരെ തിരിച്ചറിഞ്ഞ് നടപടിയെടുത്തു എന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാമാണ് അറിയിച്ചത് . അത് കൂടാതെ 425 വ്യാജ ഹജ് ഓഫിസുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല നിയമലംഘകരെ മക്കയിലേക്കു എത്തിച്ച 1.1 ലക്ഷം വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. നിയമലംഘകർക്ക് 20,000 റിയാലും അവരെ മക്കയിലേക്കു കടക്കാൻ സഹായിച്ചവർക്ക് ഒരു ലക്ഷം റിയാലുമാണ് പിഴ. കൂടാതെ വിദേശികളായ നിയമലംഘകർക്ക് 10 വർഷത്തേക്ക് പ്രവേശവിലക്ക് ഏർപ്പെടുത്തി നാടുകടത്തും.

 

അതേ സമയം ഈ വർഷത്തെ ഹജ് നിർവഹിക്കാൻ ആഗോള രാജ്യങ്ങളിൽനിന്നുള്ള 16 ലക്ഷത്തിലേറെ തീർഥാടകർ ഇന്നലെ രാത്രിയോടെ സൗദിയിലെത്തി. ശേഷിച്ച വിദേശ തീർഥാടകർ നാളെ പുലർച്ചെയോടെ എത്തിച്ചേരും. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് 18 ലക്ഷത്തോളം തീർഥാടകർ ഇത്തവണ ഹജ് നിർവഹിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചത്.

2 ലക്ഷത്തിലേറെ പ്രാദേശിക തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ പേർ ഇത്തവണ ഹജ് കർമത്തിൽ പങ്കെടുക്കും. ഇന്ത്യയിൽനിന്ന് ഇത്തവണ 16,194 മലയാളികൾ ഉൾപ്പെടെ 1,32,518 പേരാണ് ഹജ് നിർവഹിക്കുക. ഇതിൽ കേന്ദ്ര ഹജ് കമ്മിറ്റി വഴി 1,22,518 പേരും സ്വകാര്യ ഗ്രൂപ്പ് വഴി 10,000 പേരും. യഥാസമയം രേഖകൾ ഹാജരാക്കാത്തതിനാൽ 42,000 പേർക്ക് ഹജ്ജിന് അവസരം ലഭിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (1 hour ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (2 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (2 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (3 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (3 hours ago)

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു  (4 hours ago)

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം  (4 hours ago)

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..  (4 hours ago)

നഴ്‌സിംഗ് കഴിഞ്ഞവരാണോ? എങ്കിൽ ഇതാ ജോലി !!  (4 hours ago)

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി  (5 hours ago)

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍  (5 hours ago)

കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍  (5 hours ago)

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു  (5 hours ago)

Malayali Vartha Recommends