18 ലക്ഷത്തോളം തീര്‍ഥാടകര്‍ പങ്കുചേരുന്ന ഹജ്ജിന് ബുധനാഴ്ച തുടക്കം...

തീര്‍ത്ഥാടകര്‍ മക്കയിലേക്ക് ഒഴുകുന്നു... ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം തീര്‍ഥാടകര്‍ പങ്കുചേരുന്ന ഹജ്ജിന് ബുധനാഴ്ച തുടക്കം. ഒരു മാസം മുമ്പ് മുതല്‍ അതത് രാജ്യങ്ങളില്‍ നിന്നെത്തി മക്കയിലെ വിവിധ ഭാഗങ്ങളിലെ താമസകേന്ദ്രങ്ങളില്‍ കഴിഞ്ഞുവന്ന തീര്‍ഥാടകര്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ മിന ലക്ഷ്യമാക്കി ശാന്തമായി ഒഴുകിത്തുടങ്ങിയിരുന്നു.
ഹജ്ജിന്റെ ആദ്യദിനമാണ് ബുധനാഴ്ച. തീര്‍ഥാടകര്‍ ഈ ദിനം തങ്ങുന്നത് മിനയിലാണ്. 25 ലക്ഷം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മിന താഴ്‌വരയിലാകെ രണ്ട് ലക്ഷത്തോളം തമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ബുധനാഴ്ച ഉച്ചയോടെ ഭൂരിഭാഗം തീര്‍ഥാടകരും മിനയില്‍ എത്തും. തിരക്കൊഴിവാക്കാന്‍ ബുധനാഴ്ച രാത്രിയില്‍തന്നെ അറഫയിലേക്ക് ഹാജിമാര്‍ നീങ്ങിത്തുടങ്ങും.ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴാഴ്ചയാണ്.
ബുധനാഴ്ച പ്രാര്‍ഥനകളുമായി മിനയില്‍ തങ്ങുന്ന ഹാജിമാര്‍ വ്യാഴാഴ്ച ഉച്ചക്ക് മുമ്പായി അറഫ മൈതാനിയിലേക്ക് എത്തും. ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് അറഫ സംഗമമാണ്. അറഫ ലഭിക്കാത്തവര്‍ക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം.പ്രവാചകന്റെ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന അറഫ പ്രഭാഷണം ളുഹ്ര്‍ (ഉച്ച നമസ്‌കാര) സമയത്താണ് നടക്കുക
"
https://www.facebook.com/Malayalivartha