Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഹജ്ജ് തീത്ഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്... വിവിധ രാജ്യങ്ങളില്‍ നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ ഇന്ന് അറഫ മൈതാനിയില്‍ സംഗമിക്കും

05 JUNE 2025 08:45 AM IST
മലയാളി വാര്‍ത്ത

ഹജ്ജ് തീത്ഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. 160 രാജ്യങ്ങളില്‍ നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കുന്നതാണ് ബുധന്‍ പകലോടെ മഴുവന്‍ തീര്‍ഥാടകരും മിനായില്‍ എത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് തുടക്കമായിരുന്നു. ഇവിടെനിന്ന് സുബ്ഹി നമസ്‌കാരത്തിനുശേഷം വ്യാഴം പുലര്‍ച്ചെ അറഫ സംഗമത്തിനായി നീങ്ങി. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും.

ഹജ്ജിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് അറഫ സംഗമം. നമിറാ പള്ളിയില്‍ വ്യാഴം പകല്‍ നടക്കുന്ന പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നതാണ്. ഹജ്ജ് വേളയില്‍ പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം.

മലയാളമുള്‍പ്പടെ നിരവധി ഭാഷകളില്‍ തത്സമയ വിവര്‍ത്തനം ലഭ്യമാകും. ഉച്ചമുതല്‍ സൂര്യാസ്തമയം വരെയാണ് സംഗമം. അറഫയില്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ സൂര്യാസ്തമയശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളി പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തും. അവിടെ ജംറയില്‍ കല്ലേറു കര്‍മം നിര്‍വഹിച്ച് മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ധവിരാമമാകും

അതേസമയം വെള്ളിയാഴ്ച ഗള്‍ഫില്‍ ബലിപെരുന്നാളാണ്. തീര്‍ഥാടകര്‍ തുടര്‍ന്നുള്ള രണ്ടു ദിവസംകൂടി മിനായില്‍ ചെലവിട്ട് ബാക്കി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ചയാണ് കേരളത്തില്‍ ബലി പെരുന്നാള്‍.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (5 minutes ago)

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ  (23 minutes ago)

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്തം  (40 minutes ago)

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (1 hour ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (2 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (2 hours ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (2 hours ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (2 hours ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (3 hours ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (3 hours ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (3 hours ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (3 hours ago)

Malayali Vartha Recommends