നിതാഖത്ത്; യാത്രാ സൗജന്യം ഇന്നുംകൂടി മാത്രം

നിതാഖത്തുമായി ബന്ധപ്പെട്ട് തിരിച്ചെത്തുവന്നര്‍ക്കുള്ള യാത്രാ സൗജന്യങ്ങള്‍ ഇന്ന് അവസാനിക്കും. മന്ത്രി കെ.സി ജോസഫാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നുകൂടി അപേക്ഷ നല്‍കാം. സൗജന്യ വിമാന ടിക്കറ്റ് നല്‍കിയിട്ടും ആരും തിരികെ വരാന്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
അതേസമയം നിതാഖത്ത് മൂലം ജോലി നഷ്ടമായ 178 മലയാളികളെ കൂടി നോര്‍ക്കയുടെ സഹായത്തോടെ ഉടന്‍ നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha