ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ കാണാതായ തിരുവനന്തപുരം സ്വദേശി തൂങ്ങി മരിച്ച നിലയില്‍

ദുരൂഹ സഹസാഹര്യത്തില്‍ കാണാതായ ജബല്‍ അലിയിലെ ഫര്‍ണിച്ചര്‍ നിര്‍മാണ കമ്പനിയിലെ തൊഴിലാളിയായിരുന്ന തിരുവനന്തപുരം ഇടവകാപ്പില്‍ തെങ്ങുവിള കിഴക്കേതില്‍ ചന്ദ്രന്റെ മകന്‍ റോബിന്‍ ചന്ദ്രന്‍ ആണ്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍നിന്ന് രാജിവെക്കുന്നതായി കമ്പനിക്ക് കത്ത് നല്‍കി വിസ റദ്ദാക്കിക്കിട്ടുന്നതിനായി കാത്തിരിക്കുന്നതിനിടയിലാണ് റോബിനെ കാണാതാകുന്നത്.
തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം ജബല്‍ അലി പോലീസ് നല്‍കിയ വിവരം അനുസരിച്ച് ആളൊഴിഞ്ഞ മരുപ്രദേശത്ത് മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
റോബിന്‍ കാണാതായതിനു ശേഷം ലേബര്‍ ക്യാമ്പിലെ മുറിയിലെ ബാഗില്‍ തന്റെ മൊബൈല്‍ ഫോണും സിം കാര്‍ഡും മാറ്റിവെച്ചതും നാട്ടിലെ ബന്ധുവിന്റെ മൊബൈല്‍ നമ്പര്‍ എഴുതിവെച്ചതായും കണ്ടെത്തിയിരുന്നു. . എ.എം.ബി.ബി. ഫര്‍ണിച്ചര്‍ കമ്പനിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്നു റോബിന് ലുമാസം പ്രായമുള്ള കുഞ്ഞുണ്ട്, പി.കെ. പ്രിയയാണ് ഭാര്യ.
https://www.facebook.com/Malayalivartha