യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ 28നു തുറക്കും

വേനല്‍ അവധിക്കുശേഷം യുഎഇയിലെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ 28നു തുറക്കും. യുഎഇ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ പൊതുസ്വകാര്യ സ്‌കൂളുകളിലും പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കേരളസിബിഎസ്ഇ സിലബസിലുള്ള ഇന്ത്യന്‍ സ്‌കൂളുകളില്‍ വേനല്‍ അവധിക്കുശേഷമുള്ള രണ്ടാംപാദ പ്രവര്‍ത്തനമാണ് ഇതോടൊപ്പം പുനരാരംഭിക്കുക.
സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് അധ്യാപക ജീവനക്കാര്‍ ഈമാസം 21 മുതല്‍ പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഒരുക്കങ്ങള്‍ക്കായി സ്‌കൂളുകളില്‍ ഹാജരാവണം. രാജ്യത്തെ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി ബാക്ക് ടു സ്‌കൂള്‍ വിപണികളും ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ സാമഗ്രികളുമായി ആദായവില്‍പന വിപണികളില്‍ സജീവമായിട്ടുണ്ട്.
https://www.facebook.com/Malayalivartha