കൗതുക കാഴ്ചകളൊരുക്കിയ ദുബായ് വേനല്‍വിസ്മയത്തിന് ഇന്നു സമാപനം

വേനല്‍ച്ചൂടില്‍ കൗതുകങ്ങളുടെ കുളിര്‍ക്കാഴ്ചകളൊരുക്കിയ ദുബായ് വേനല്‍ വിസ്മയത്തിന് (ഡിഎസ്എസ്) ഇന്നു സമാപനം. 43 ദിവസം നീണ്ടുനിന്ന ആഘോഷത്തില്‍ വിനോദങ്ങള്‍ക്കും വിസ്മയങ്ങള്‍ക്കും പുറമെ സമ്മാനങ്ങളും പെരുമഴയായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ആഘോഷമേളയെ അവിസ്മരണീയമാക്കി. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മേളയില്‍ ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, സംഗീതകലാകാരന്മാര്‍, നര്‍ത്തകര്‍, പാചകവിദഗ്ധര്‍, ചലച്ചിത്രതാരങ്ങള്‍ തുടങ്ങിയവര്‍ കൊച്ചുകൂട്ടുകാര്‍ക്കരികില്‍ എത്തി.
ഷോപ്പിങ് മാളുകളും ആഘോഷത്തില്‍ പങ്കാളികളായിരുന്നു. വന്‍ ഓഫറുകളും സമ്മാനങ്ങളും ഉണ്ടായിരുന്നു. 12 ഇന്‍ഫിനിറ്റി ക്യു50 കാറുകളും ഭാഗ്യവാന്മാരെ തേടിയെത്തി. ദുബായ് മാള്‍, മാള്‍ ഓഫ് ദ് എമിറേറ്റ്‌സ്, മിര്‍ദിഫ് സിറ്റി സെന്റര്‍, ദെയ്‌റ സിറ്റി സെന്റര്‍, മെര്‍ക്കാതോ, ഡ്രാഗന്‍മാര്‍ട്ട്, ഇബ്ന്‍ ബത്തൂത്ത മാള്‍, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ തുടങ്ങിയവയില്‍ വിവിധ ദിവസങ്ങളായി ഒട്ടേറെ കലാ–സാംസ്‌കാരിക പരിപാടികള്‍ നടന്നു.
ചൈനീസ്‌സര്‍ക്കസ്, സര്‍ക്കോലാറ്റിനോ, കുട്ടികളുടെ സര്‍ക്കസ് ശില്‍പശാല, ഡ്രാഗന്‍ പരേഡ് തുടങ്ങിയവ പുതുമയായി. a
https://www.facebook.com/Malayalivartha