തൊഴില്‍ തേടി വിമാനം കയറിയ മകനേ നീ എവിടെ, കണ്ണുനീര്‍ തോരാതെ 17 വര്‍ഷമായി ഒരു കുടുംബം കാത്തിരിക്കുന്നു

ആലുവ എടയപ്പുറം സ്വദേശി കൊടവത്ത് ഖാസിമിന്റെയും ഫാത്വിമയുടെയും ആറു മക്കളില്‍ മൂന്നാമനായ അബ്ദുല്‍ ഷുക്കൂര്‍ 23മത്തെ വയസില്‍ 1997 ഒക്ടോബര്‍ 13നാണ് വെല്‍ഡര്‍ വിസയില്‍ ഖത്തറിലേക്ക് വിമാനം കയറിയത്. മൂന്നു മാസത്തെ വിസിറ്റിംഗ് വിസയിലാണ് അന്ന് ഷുക്കൂര്‍ ഖത്തറിലേക്ക് വിമാനം കയറിയത്. ഖത്തറില്‍ ജോലി ശരിയായിട്ടില്ലെന്നും സ്‌പോണ്‍സര്‍ തന്നെ സൗദിയിലേക്ക് കൊണ്ട് പോകുകയാണെന്നും പറഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഷുക്കൂര്‍ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു.
ഒക്ടോബര്‍ 29 നു വീട്ടിലേക്കു വിളിച്ചു ഇക്കാര്യം പറഞ്ഞതാണ് ഷുക്കൂര്‍ വീട്ടുകാരുമായി അവസാനമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം കഴിഞ്ഞ 17 വര്ഷമായി ഷുക്കൂറുമായി വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു ബന്ധവുമില്ല. മുഖ്യമന്ത്രി മുതല്‍ കേന്ദ്ര മന്ത്രിമാര്‍ വരെയുള്ളവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും സൗദിയിലേക്ക് പോയിട്ടുണ്ട് എന്ന വിവരമല്ലാതെ ഒന്നും ഇതുവരെ കിട്ടിയില്ല. രണ്ട് വര്‍ഷത്തിനു ശേഷം സൗദിയിലെ ഹുഫൂഫില്‍ കണ്ടതായി വിവരം കിട്ടിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഷുക്കൂറിനെ കുറിച്ച് ഇതുവരെ ലഭ്യമായിട്ടില്ല. മകന്‍ തിരിച്ചെത്തും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ആലുവയിലെ വീട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ ഇന്നും കഴിയുന്നത്.
https://www.facebook.com/Malayalivartha