സൗദിയില്‍ പള്ളിക്ക് നേരെ ഭീകരാക്രമണശ്രമം; ഒരാളെ വെടിവച്ചു കൊന്നു, വന്‍ ദുരന്തം ഒഴിവായി

സൗദിയുടെ കിഴക്കന്‍ പ്രദേശമായ ഖത്തീഫ് ഉമ്മുല്‍ ഹമാം ഗ്രാമത്തിലെ പള്ളിക്ക് നേരെയുള്ള ഭീകരാക്രമണ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ത്തു. ആക്രമണത്തിനൊരുങ്ങിയ യുവാവിനെ വെടിവച്ചുകൊന്നു. ഇയാളുടെ കൂട്ടാളിയെ സുരക്ഷാ ജീവനക്കാര്‍ അറസ്റ്റ് ചെയ്തു.
ഇന്നലെ(ചൊവ്വ) വൈകിട്ട് ഏഴോടെ ഷിയാ ഭൂരിപക്ഷപ്രദേശത്തായിരുന്നു സംഭവം. മാരകമായ സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ച് എത്തിയ അക്രമികളിലൊരാള്‍ അല്‍ റസൂല്‍ അല്‍ ആദം പള്ളിക്ക് നേരെയാണ് ആക്രമണത്തിന് മുതിര്‍ന്നത്. പള്ളിയില്‍ സ്‌ഫോടനമുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാളെ സുരക്ഷാ ജീവനക്കാര്‍ വെടിവച്ചുകൊന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അല്‍ മുസ്തഫ ഏരിയയില്‍ നിന്നാണ് രണ്ടാമനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. സൗദിയില്‍ താമസിക്കുന്ന വിദേശ രാജ്യക്കാരാണ് അക്രമികള്‍ രണ്ടു പേരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലൈയില്‍ ഖാത്തിഫില്‍ പള്ളിക്ക് നേരെ നടന്ന ഭീകരാക്രമണ ശ്രമത്തിനിടെ സുരക്ഷാ ജീവനക്കാരന്‍ അക്രമിയുടെ വെടിയേറ്റ് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha