ഖത്തറില്‍ ജലയാനങ്ങള്‍ക്ക് രജിസ്‌ട്രേഷനും കപ്പിത്താനു ലൈസന്‍സും നിര്‍ബന്ധമാക്കി

ഖത്തറില്‍ ജലയാനങ്ങള്‍ക്ക് രജിസ്‌ട്രേഷനും കപ്പിത്താനു ലൈസന്‍സും നിര്‍ബന്ധമാക്കി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുതിയ ഉത്തരവിറക്കി. ഇവ ലംഘിച്ചാല്‍ മൂന്നു മാസം വരെ തടവോ 50,000 റിയാല്‍ വരെ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷ.
നാവിഗേഷന്‍, കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച ജലയാനങ്ങള്‍ക്ക് മാത്രമേ ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം രജിസ്‌ട്രേഷന്‍ നല്‍കൂ. ബോട്ടിന്റെ സുരക്ഷയ്ക്കാവശ്യമുള്ള മറ്റു ഉപകരണങ്ങളും ലൈറ്റുകളുമുണ്ടാകണം. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ രജിസ്‌ട്രേഷന്‍ നല്‍കൂ. നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കീഴില്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കുന്ന രേഖകളും രജിസ്‌ട്രേഷന്‍ സമയത്തു സമര്‍പ്പിക്കണം. തുടര്‍ന്നു രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കും. നമ്പറും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ബോട്ടിലുണ്ടാകണം. ഒരു വര്‍ഷത്തേക്കാണ് രജിസ്‌ട്രേഷന്‍. തുടര്‍ന്ന് ഒരോ വര്‍ഷവും ഫീസ് അടച്ചു പുതുക്കണം. സര്‍ക്കാരിന്റെ ജലയാനങ്ങളെയും ശാസ്ത്രീയ ഗവേഷണത്തിനുള്ള കപ്പലുകളെയും നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha