സൗദിയില്‍ മാലിന്യങ്ങള്‍ നീക്കാന്‍ ഫീസ് ഏര്‍പ്പെടുത്തുന്നു

സൗദിയില്‍ വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഫീസ് ഏര്‍പെടുത്തിയേക്കും. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയ്ക്കു കീഴിലെ വിദഗ്ധ സമിതി ശൂറാ കൗണ്‍സിലിന് സമര്‍പ്പിച്ചു.
വീടുകളില്‍ നിന്ന് കുപ്പത്തൊട്ടികളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ മാസത്തില്‍ അഞ്ചു മുതല്‍ 50 റിയാല്‍ വരെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ള ഫീസ് വൈദ്യുതി ബില്ലിനൊപ്പം ഈടാക്കാനാണ് നീക്കം. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിനും വൈദ്യുതി ഉപയോഗത്തിനും അനുസരിച്ചായിരിക്കും നിരക്ക് കണക്കാക്കുക.
300 റിയാലിന് താഴെ വൈദ്യുതി ബില്ല് വരുന്ന വീട്ടുകാരന് അഞ്ചു റിയാലായിരിക്കും ഫീസ്. 300നും 600 റിയാലിനും ഇടയില്‍ ഉപയോഗിക്കുന്നവര്‍ പത്തു റിയാലും, 600നും 1000 റിയാലിനും ഇടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ പതിനഞ്ചു റിയാലും നല്‍കേണ്ടിവരും. 1000 റിയാലിന് മുകളില്‍ വൈദ്യുതി ബില്‍ വരുന്ന ഉപഭോക്താവ് 50 റിയാല്‍ മാലിന്യനിര്‍മാര്‍ജന ഫീസായി നല്‍കണം. ഹോട്ടലുകള്‍, കടകള്‍, അപാര്‍ട്ട്‌മെന്റുകള്‍ തുടങ്ങി എല്ലാ മേഖലകളിലും വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക.
https://www.facebook.com/Malayalivartha