ഒമാന്‍ സുല്‍ത്താനായ ഖാബൂസിന്റെ ജീവിതകഥ പറയുന്ന വെബ്‌സൈറ്റ് ഇനി മലയാളത്തിലും

ഒമാനിലെ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ ജീവിതകഥ പറയുന്ന വെബ്‌സൈറ്റ് ഇനി മലയാളത്തിലും. നാലു പതിറ്റാണ്ടിലധികമായി ഒമാനെ നയിക്കുന്ന പ്രിയ ഭരണാധികാരിയുടെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെക്കുന്ന വെബ്‌സൈറ്റ് അറബിയും മലയാളവുമടക്കം 25 ഭാഷകളില്‍ ലഭ്യമാണ്.
സുല്‍ത്താന്‍ കാബൂസിന്റെ ജീവിതകഥ പറയുന്ന ംംം.ീാമിൂമയീീ.െില േവേേു:/ംംം.ീാമിൂമയീീ.െില/േ വെബ്‌സൈറ്റ് ഹിന്ദി അടക്കം 24 ഭാഷകളില്‍ ലഭ്യമാണ്. ഇനി മുതല്‍ മലയാളത്തില്‍കൂടി ലഭ്യമാക്കുമെന്ന് വെബ്‌സൈറ്റ് ഉടമ ഹമൂദ് മുഹമ്മദ് അല്‍ അസ്രി പറഞ്ഞു. ഈ വര്‍ഷം തന്നെ തമിഴ് അടക്കം അഞ്ച് ഭാഷകളില്‍ കൂടി വെബ്‌സൈറ്റ് ലഭ്യമാക്കും. പദ്ധതിക്ക് സുല്‍ത്താന്‍ ഓഫിസിന്റെ സജീവ പിന്തുണയുമുണ്ട്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ വിദ്യാര്‍ഥിയായിരിക്കെ വിദേശി സുഹൃത്ത് സുല്‍ത്താന്‍ ഖാബൂസിനെ കുറിച്ച് ചോദിച്ചതാണ് വെബ്‌സൈറ്റ് തുടങ്ങാന്‍ പ്രേരണയായത്. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ വെബ്‌സൈറ്റ് ഹിന്ദിയിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റി. സുല്‍ത്താനെ ലോകത്തിന് മുന്നില്‍ കൂടുതലായി പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് ഇന്ത്യന്‍ രാഷ്ട്രപതി അടക്കം നിരവധി രാഷ്ട്ര തലവന്മാര്‍ അസ്രിയെ പ്രശംസിച്ച് കത്തെഴുതിയിട്ടുണ്ട്.
https://www.facebook.com/Malayalivartha