ഗള്‍ഫ് മലയാളികള്‍ ആശങ്കയില്‍, സൗദിക്ക് പിന്നാലെ യുഎഇയിലും തൊഴില്‍ പ്രശ്‌നം രൂക്ഷമാകുന്നു

സൗദി അറേബിയയില്‍ വിവിധ നിര്‍മാണ കമ്പനികളിലെ തൊഴിലാളികള്‍ക്ക് മാസ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തൊഴിലകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരുക്കുന്നതിനിടയില്‍ തൊഴിലാളികള്‍ക്ക് ആശങ്കയുമായി യുഎഇയിലും തൊഴില്‍ പ്രശ്‌നം രൂക്ഷമാകുന്നു. ശമ്പളമില്ലാതെ 35 മലയാളികള്‍ ഉള്‍പ്പെടെ 130 ഇന്ത്യാക്കാര്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ച് മാസമായി ശമ്പളമില്ലാതെ ലേബര്‍ ക്യാംമ്പുകളില്‍ കഴിയുന്ന ഇവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ഭക്ഷണ വിതരണവും നിലച്ചതോടെ ജീവിതം തീര്‍ത്തും പ്രതിസന്ധിയിലായിരിക്കുകയാണ്. കായംകുളം സ്വദേശിയായ ശ്രീകുമാറിന്റെയും വെഞ്ഞാറുമൂടുകാരന്‍ സുധികുമാറിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഇപ്പോള്‍ പ്രതിസന്ധിയിലായ ഫുജൈറയിലെ എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് കമ്പനി.
സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ശമ്പളം തരാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പൊയ്ക്കോളൂ എന്നുമാണ് ഉടമകളില്‍ നിന്ന് ലഭിച്ച മറുപടി. തൊഴിലാളികളില്‍ പലരും വിസാ കാലവധി അവസാനിച്ചവരാണ്. ഇത് കാരണം അസുഖം വന്നാല്‍ ആശുപത്രിയില്‍ പോലും പോകാനാവാത്ത അവസ്ഥയാണ്. യു.എ.ഇയില്‍ കടുത്ത ചൂട് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എട്ടും പത്തും തൊഴിലാളികളാണ് ആസ്ബസ്റ്റോസ് വിരിച്ച ഈ കുടുസു മുറിയില്‍ കഴിയുന്നത്. വാടക കിട്ടാത്ത സാഹചര്യത്തില്‍ ലേബര്‍ ക്യാമ്പിലേക്കുള്ള വൈദ്യതിയും വെള്ളവും അടുത്ത ദിവസം വിച്ഛേദിക്കുമെന്നാണ് കെട്ടിട ഉടമ അറിയിച്ചിരിക്കുന്നത്. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഒരുമാസത്തെ അടിസ്ഥാന ശമ്പളം ലഭിച്ചു. പിന്നീട് തുടര്‍ നടപടി ഒന്നുമുണ്ടായില്ലെന്ന് മാത്രമല്ല ക്യാമ്പ് സന്ദര്‍ശിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha