ദുബായിലെ ഉഴപ്പന്മാരായ സര്‍ക്കാര്‍ ജീവനക്കാരെ ഭരണാധികാരി കയ്യോടെ പിടികൂടി; പലര്‍ക്കും പണിപോയി

രാജാവിന്റെ മിന്നല്‍ പരിശോധന എല്ലാം പൊളിച്ചു. ദുബായില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഓഫീസര്‍മാരും ജീവനക്കാരും ഉഴപ്പുന്നത് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൈയോടെ പിടിച്ചു. ഞായറാഴ്ച രാവിലെ ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉഴപ്പന്മാരെ കയ്യോടെ പിടികൂടി കര്‍ശന നടപടിയെടുത്തത്.
ഇതോടെ പലര്‍ക്കും പണിപോയി. ഒന്‍പതോളം മുതിര്‍ന്ന ഉദ്യോഗസ്ഥരോട് വിരമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മറ്റുമേഖലകളില്‍ ശ്രദ്ധചെലുത്തുകയാണ് മിക്ക ഗള്‍ഫ്‌രാജ്യങ്ങളും. ഇതിന്റെ ഭാഗമായി തൊഴില്‍ മേഖലകളിലും സര്‍ക്കാര്‍ എക്‌ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഓഫീസുകളിലായിരുന്നു ഭരണാധികാരിയുടെ മിന്നല്‍ പരിശോധന. താന്‍ ഓഫീസുകളില്‍ പരിശോധന നടത്തിയകാര്യം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ദുബായ് വിമാനത്താവളത്തിലും അദ്ദേഹം പരിശോധന നടത്തി.
ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം. എന്നാല്‍, പ്രവൃത്തി സമയമായിട്ടും ജീവനക്കാര്‍ എത്താത്ത ഓഫീസിലൂടെ ഭരണാധികാരി നടക്കുന്നതും ജീവനക്കാരുടെ റോള്‍ബുക്ക് പരിശോധിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്
https://www.facebook.com/Malayalivartha