ദുബായിലും പെണ്‍പൊലീസായി; എന്തിനും പോന്ന കരാട്ടെ പരിശീലനം സിദ്ധിച്ച വനിതാ പൊലീസ് രംഗത്ത്

ഇത് ദുബായിയിലെ പെണ്‍പുലിക്കുട്ടികള്‍. ദുബായ് വനിതാപൊലീസ് ശ്രദ്ധേയമാകുന്നു. വിവിധ കേസുകളില്‍ അറസ്‌ററിലാവുന്നവരെ കോടതികളിലേക്കും വരുന്ന വിധികള്‍ക്ക് അനുസരിച്ചു സെന്‍ട്രല്‍ ജയിലിലേക്കും കൊണ്ടുപോകുന്നതു ഇനി വനിതാപൊലീസുകാരുടെ സുരക്ഷാവലയത്തിലാകും. വിഐപികള്‍ക്കു പരിരക്ഷയുടെ കവചമാകാനും വനിതാപൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. അറബ്‌ലോകത്തെ ശ്രദ്ധയമായ സുരക്ഷാസേനയായി മാറാന്‍ ദുബായ് പൊലീസിലെ വനിതാവിഭാഗത്തിനു കഴിയുമെന്നാണ് വിലയിരുത്തല്‍.
ആധുനിക മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്ന 32 വനിതാ അംഗങ്ങളെ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ സാഹസിക പരിശീലനം പൂര്‍ത്തിയാക്കിയ വനിതകളാണ് സജീവമാവുക. കൂററന്‍ ബഹുനില കെട്ടിടങ്ങളിലേക്കു അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഇരച്ചുകയറി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രാപ്തിനേടിയ സുരക്ഷാ ഉദേൃാഗസ്ഥകളാണു എമിറേററിന്റെ സുരക്ഷയില്‍ പ്രധാനപങ്കുവഹിക്കുന്ന വനിതാവിഭാഗം. കരാട്ടെ പരിശീലനം നേടിയ ഇവര്‍ സ്വയംപ്രതിരോധ സേനകൂടിയാണ്.
35 വനിതാപൊലീസുകാരെയാണു അറസ്‌ററുചെയ്യപ്പെടുന്നവരുടെ അകമ്പടിക്കായി നിയമിച്ചതെന്ന് ദുബായ് പൊലീസിലെ അടിയന്തര സുരക്ഷാവകുപ്പ് തലവന്‍ ബ്രി. അബ്ദുല്ല അലി അല്‍ഗയ്ഥി അറിയിച്ചു. തടവറയില്‍ കഴിയുന്ന വനിതകളുടെ സ്വാകരൃതകള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണു വനിതകള്‍ക്കു നിയമനം നല്‍കിയത്. ഏത് അടിയന്തര സാഹചരൃങ്ങളും നേരിടാന്‍ കഴിയുംവിധമുള്ള പരിശീലനം നേടിയവര്‍. തടവില്‍ നിന്ന് കൊണ്ടുപോകുന്ന സന്ദര്‍ഭങ്ങളില്‍ ഒളിച്ചോടാനുള്ള ശ്രമങ്ങള്‍ വിഫലമാക്കാനും പരിശീലനം നല്‍കിയിട്ടുണ്ട്.
സഹായം ആവശൃമുള്ള ഇടങ്ങളില്‍ അതിവേഗത്തില്‍ എത്താനാണു പുത്തന്‍ മോഡല്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ വനിതാപൊലീസിനു പരിശീലനം നല്‍കുന്നത്.എമിറേററിലെ പൊലീസ് ദൗതൃനിര്‍വഹണത്തില്‍ 24 മണിക്കൂറും സേവനം സജ്ജരാകേണ്ടതുണ്ട്. പുതിയ നിയമനം നടത്തി നിലവിലുള്ളവര്‍ക്കു തൊഴില്‍ സമ്മര്‍ദം കുറയ്ക്കും. പൊലീസ് ഹെഡ്‌ക്വോട്ടേഴ്‌സ് കെട്ടിടത്തിലും കോടതിയുടെ പരിധിയിലുമായി വനിതാപൊലീസുകാര്‍ക്കു ഷൂട്ടിങ് അടക്കമുള്ള പരിശീലനം നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha