റാസല്‍ ഖൈമയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം, നൂറോളം മുറികളുള്ള ക്യാമ്പ് പൂര്‍ണമായും കത്തി നശിച്ചു

റാസല്‍ ഖൈമയിലെ മുനിസിപ്പാലിറ്റി ഓഫീസിനു സമീപമുളള ലേബര്‍ ക്യാംപില്‍ വന്‍ തീപിടുത്തം. നൂറോളം മുറികളുള്ള ക്യാംപ് തീപിടുത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചു. ക്യാംപിന്റെ അടുക്കളയില്‍ നിന്നാകാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയാളികള്‍ അടക്കം നൂറോളം തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം.
എല്ലാവരെയും സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തി. തടിയില്‍ നിര്‍മ്മിച്ച ക്യാംപില്‍ പടര്‍ന്നു പിടിച്ച തീ രക്ഷാപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടിയാണ് അണച്ചത്.
https://www.facebook.com/Malayalivartha