ഇത്തിസലാത്ത് വരിക്കാര്‍ക്ക് സൗജന്യ വൈഫൈ ഇന്നുമുതല്‍

പെരുന്നാളിനോടനുബന്ധിച്ച് ഇത്തിസലാത്ത് വരിക്കാര്‍ക്കു സൗജന്യ വൈഫൈ. മാളുകള്‍, റസ്റ്ററന്റുകള്‍, കഫെകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിങ്ങനെ രാജ്യത്തെ 300 പ്രധാന പൊതുസ്ഥലങ്ങളില്‍ ഇന്നു മുതല്‍ 17 വരെ സൗജന്യ ഇന്റര്‍നെറ്റ് അനുവദിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇത്തിസലാത്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും വൈഫൈ ലഭ്യമാകുമെന്ന് ചീഫ് കസ്റ്റമര്‍ ഓഫിസര്‍ ഖാലിദ് അല്‍ ഖൗലി പറഞ്ഞു. ഇതിനായി ഒരു പ്രാവശ്യം റജിസ്റ്റര്‍ ചെയ്യാന്‍ ഇത്തിസലാത്ത് വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ എസ്എംഎസ് ചെയ്തുകൊടുക്കും. സുരക്ഷ ഉറപ്പുവരുത്താന്‍ കൂടിയാണിത്. എവിടെയൊക്കെയാണ് സൗജന്യ വൈഫൈ ലഭ്യമാവുകയെന്നറിയാന്‍ ലശേമെഹമ.േമല/ംശളശ സന്ദര്‍ശിക്കുകയോ ഇത്തിസലാത്ത് ആപ്പിലെ എറൗണ്ട് മി ഇന്ററാക്ടീവ് മാപ്പ് ഉപയോഗിക്കുകയോ ചെയ്യണം.
https://www.facebook.com/Malayalivartha