കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രത്യേക ആശുപത്രി

സര്‍ക്കാര്‍ ഉടമസ്ഥതയിലെ ആശുപത്രികള്‍ സ്വദേശികള്‍ക്ക് മാത്രമായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ക്ക് പ്രത്യേക ആശുപത്രി എന്ന തീരുമാനം നടപ്പിലാകുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി അലി അല്‍ ഉബൈദി അറിയിച്ചു.ഇത് വഴി സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറക്കാന്‍ കഴിയുമെന്നാണ് ഔദ്യോഗിക വിശദീകരണം.
നിലവില്‍ വിദേശികളില്‍ നിന്നും ഈടാക്കുന്ന ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് ചികിത്സ നല്‍കി വന്നിരുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ആ സൗകര്യം ഇല്ലാതാവുകയും ഇന്‍ഷുറന്‍സ് തുക സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തിനു ഉപയോഗിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പ്രതിവര്‍ഷം നല്‍കിവരുന്ന 50 കുവൈറ്റ് ദിനാര്‍ എന്ന ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha